Skip to main content

ചെരിപ്പിട്ടുകൊണ്ട് നമസ്‌കരിക്കല്‍

വീട്ടു മുറ്റത്തോ മറ്റോ മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിക്കുമ്പോള്‍ ചെരിപ്പിടാന്‍ പാടില്ലെന്നും കാല്‍ ചെരുപ്പില്‍ നിന്നൂരിയിട്ട് ചെരുപ്പിന് മുകളില്‍കയറി നമസ്‌കരിക്കുകയാണ് വേണ്ടതെന്നും ചില പണ്ഡിതന്‍മാര്‍ പറയുന്നു. ഇത് റസൂല്‍(സ്വ) പഠിപ്പിച്ചതാണോ?

മറുപടി : റസൂല്‍(സ്വ) രണ്ട് കാലിലും ചെരിപ്പിട്ടു കൊണ്ട് നമസ്‌കരിക്കാറുണ്ടായിരുന്നെന്ന് അനസ്(റ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാര്‍ഥനാ വേളയില്‍ ചെരിപ്പോ സോക്‌സോ ധരിക്കാത്ത യഹൂദരില്‍ നിന്ന് നിങ്ങള്‍ വ്യത്യസ്തരാകണം എന്ന് റസൂല്‍(സ്വ) പറഞ്ഞതായി ശദ്ദാദ് ബ്‌നു  ഔസ്(റ)ല്‍ നിന്ന് അബൂദാവൂദ്, ഇബ്‌നുഹിബ്ബാന്‍ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്. പൂര്‍വികരായ മുസ്‌ലിംകളില്‍ ചിലര്‍ ചെരുപ്പിട്ടു കൊണ്ട് നമസ്‌കരിക്കല്‍ അനുവദനീയമാണെന്ന് മാത്രമല്ല, സുന്നത്താണെന്ന് കൂടി അഭിപ്രായപ്പെട്ടിട്ടുണ്ട്.  

Feedback