Skip to main content

ഖസ്ര്‍ നമസ്‌കാരത്തിന്റെ ദൂരപരിധി

ദീര്‍ഘദൂര യാത്രകളില്‍ പലപ്പോഴും സ്ത്രീകള്‍ക്ക് കൃത്യമായി നമസ്‌കരിക്കാന്‍ സൗകര്യമുള്ള സ്ഥലം കിട്ടാറില്ല. എത്ര ദൂരത്തേക്കാണ് ജംഉം ഖസ്‌റും ആക്കാന്‍ പറ്റുക?

മറുപടി : ഖസ്ര്‍ (ചുരുക്കി നമസ്‌കരിക്കല്‍) യാത്രക്കാര്‍ക്ക് മാത്രമുള്ള ഇളവാണെന്ന് ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും വ്യക്തമാകുന്നുണ്ട്. പക്ഷെ അതിനുള്ള കുറഞ്ഞ യാത്രാദൂരം അല്ലാഹുവോ റസൂല്‍(സ്വ)യോ നിര്‍ണയിച്ചിട്ടില്ല. വിവിധ മദ്ഹബുകള്‍ ചില ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതിന് അനിഷേധ്യമായ പ്രമാണത്തിന്റെയൊന്നും പിന്‍ബലമില്ല. സ്വാഭാവികമായ യാത്രയാണെങ്കില്‍ ഖസ്ര്‍ ചെയ്യാം എന്നേ പറയാനൊക്കൂ. യാത്രക്കാര്‍ക്ക് ഇതോടൊപ്പം ജംഉം ചെയ്യാം. യാത്രക്കാരല്ലാത്ത വര്‍ക്കും മഴ, രോഗം, വലിയ അസൗകര്യങ്ങള്‍ എന്നിവ നിമിത്തം ജംഅ് ചെയ്യാമെന്നാണ് പ്രാമാണികമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്.

Feedback