Skip to main content

സമയമാകാതെ നമസ്‌കരിച്ചാല്‍

സമയമായി എന്ന് വിചാരിച്ച് നമസ്‌കാരം തുടങ്ങുകയും നമസ്‌കാരം തുടരുന്നതിനിടെ ബാങ്ക് വിളിക്കുകയും ചെയ്താല്‍ ആ നമസ്‌കാരം വീണ്ടും നിര്‍വഹിക്കേണമോ?


മറുപടി : നമസ്‌കാരം സമയം നിര്‍ണിതമായ നിര്‍ബ്ബന്ധ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ (4: 103) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ അല്ലാഹുവോ റസൂലോ(സ്വ) പ്രത്യേകം ഇളവ് നല്‍കിയ സാഹചര്യങ്ങളൊഴികെ നിശ്ചിത സമയത്തിന് മുമ്പോ ശേഷമോ അത് സാധുവാകുകയില്ലെന്ന്് ഉറപ്പാണ്. ഓര്‍മ്മത്തെറ്റോ ധാരണപ്പിശകോ നിമിത്തം  ഒരാള്‍ ഏതെങ്കിലും നമസ്‌കാരം നിശ്ചിത സമയത്തിന് മുമ്പ് നമസ്‌കരിക്കാനിടയായാല്‍ അതില്‍ കുറ്റമില്ല. എന്നാല്‍ തെറ്റ് ബോധ്യപ്പെടുമ്പോള്‍ അത് തിരുത്തേണ്ടതാണ്. ഇത്തരം പല തെറ്റുകളും നബി(സ്വ) തിരുത്തുകയും അനുചരന്‍മാരെക്കൊണ്ട് തിരുത്തിക്കുകയും ചെയ്തിട്ടുണ്ട്. സമയത്തിന് മുമ്പ് നമസ്‌കരിക്കുക എന്ന തെറ്റ് തിരുത്തേണ്ടത് ആ നമസ്‌കാരം വീണ്ടും യഥാസമയം നിര്‍വഹിച്ചു കൊണ്ടാണ്. നമസ്‌കാരത്തിന്റെ കാര്യത്തില്‍ പ്രകടമായ തെറ്റു വരുത്തിയവരോട് നമസ്‌കാരം ആവര്‍ത്തിക്കാന്‍ നബി(സ്വ) കല്പിച്ചതായി പ്രമാണികമായ ഹദീസുകളില്‍ കാണാം.

Feedback