Skip to main content

ഇതര മതസ്ഥര്‍ക്ക് ഫിത്വ്‌ർ സകാത്ത് നല്കല്‍

അമുസ്‌ലിംകള്‍ക്ക് ഫിത്വര്‍ സകാത്ത് നല്കാമോ?

മറുപടി: മുസ്‌ലിംകളില്‍ പെട്ട ദരിദ്രന്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനു കൂടുതല്‍ പ്രാധാന്യം കല്പിക്കണം. അമുസ്‌ലിംകള്‍ക്ക് നല്കുന്നതിന്ന് വിരോധമില്ല. പ്രവര്‍ത്തകന്‍മാരായി അവരെയും നിശ്ചയിക്കാമെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങളില്‍ പോലും കാണാവുന്നതാണ്. ഇമാം അബൂഹനീഫ(റ) അമുസ്‌ലിംകള്‍ക്ക് ഫിത്വ്‌ർ  സകാത്ത് നല്കാമെന്ന് അഭിപ്രായപ്പെടുന്നു. അംറ് ബ്‌നു മൈമൂന്‍(റ) ഇബ്‌നുശര്‍ജ്ജീല്‍(റ) മുതലായവര്‍ ക്രിസ്ത്യന്‍ പുരോഹിതന്‍മാര്‍ക്ക് ഫിത്വര്‍ സകാത്ത് നല്കിയിരുന്നു. (ശര്‍ഹു മുഹദ്ദബ് 6142). (മുഗ്‌നി 269). നമ്മോട് യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത അമുസ്‌ലിംകള്‍ക്ക് നന്‍മ ചെയ്തുകൊടുക്കാമെന്ന് പരിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ദാനധര്‍മം അവര്‍ക്ക് നല്കിയാലും പ്രതിഫലം ലഭിക്കുമെന്നും പ്രഖ്യാപിക്കുന്നു.  


 

Feedback