Skip to main content

കുട്ടികള്‍ക്ക് ഫിത്വ്‌ർ സകാത്ത് കൊടുക്കുന്നതിന്റെ യുക്തി

പാപങ്ങള്‍ കഴുകിക്കളയാനും നോമ്പിലെ വീഴ്ചകള്‍ പരിഹരിക്കപ്പെടാനും മാത്രമാണ് ഫിത്വ്‌ർ  സകാത്തെന്ന വാദം ശരിയാണോ? ആണെങ്കില്‍ കൊച്ചുകുട്ടികള്‍ക്കും മറ്റും കൊടുക്കുന്നതിലെ യുക്തിയെന്താണ്?

മറുപടി: ശരിയല്ല. നബിചര്യയില്‍ ദരിദ്രന്‍മാര്‍ക്ക് ഭക്ഷണമാണെന്നും പറയുന്നു. ഇതു ധനത്തിന്റെ പരിഗണനയുടെ അടിസ്ഥാനത്തിലുള്ള സകാത്ത് അല്ലാത്തതിനാല്‍ അംഗങ്ങളെ പരിഗണിച്ചുകൊണ്ട് നല്കുവാന്‍ പറയുന്നു. കുട്ടികളെയും മറ്റും പരിഗണിക്കണമെന്ന് പറയുന്നതു കുറെയെങ്കിലും ധാന്യം പിരിഞ്ഞുകിട്ടുവാന്‍ വേണ്ടിയാവാം. കൂടാതെ കുട്ടികള്‍ അനുഗ്രഹമാണല്ലോ. കുട്ടിക്കു വേണ്ടി രക്ഷിതാവാണല്ലോ സകാത്ത് നല്‌കേണ്ടത്.
 
 

Feedback
  • Friday Feb 14, 2025
  • Shaban 15 1446