Skip to main content

സത്യനിഷേധികളുടെ പര്യവസാനം

വിശ്വാസമുള്‍ക്കൊണ്ട് ജീവിക്കാന്‍ മതം കല്‍പ്പിക്കുന്നത് മനുഷ്യന്റെ ഐഹിക ജീവിതം സാര്‍ഥകമാകാന്‍ വേണ്ടിയാണ്. ഭൗതിക ലോകത്ത് വിശ്വാസ രഹിത ജീവിതം കൊണ്ട് സമ്പാദ്യങ്ങളേറെ ഉണ്ടായിരുന്നാലും പാരത്രിക ലോകത്ത് അവ ഒട്ടും പ്രയോജനപ്രദമല്ല. 

അല്ലാഹു പറയുന്നു: ''സത്യനിഷേധം കൈകൊണ്ടവര്‍ക്ക് അവരുടെ സ്വത്തുക്കളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല. തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍'' (3:10).

വിശ്വാസപ്രേരിതമല്ലാതെ ഐഹികജീവിതത്തില്‍ സത്കര്‍മങ്ങള്‍ എത്ര ചെയ്തിരുന്നാലും അവയെല്ലാം അവിശ്വാസം നിമിത്തം പരലോകത്ത് നിഷ്ഫലമായിത്തീരുന്നു. അവിശ്വാസികള്‍ക്കുണ്ടാകുന്ന ഈ പര്യവസാനം അല്ലാഹു സോദാഹരണം വ്യക്തമാക്കുന്നു. തങ്ങളുടെ രക്ഷിതാവിനെ നിഷേധിച്ചവരെ, അവരുടെ കര്‍മങ്ങളെ ഉപമിക്കാവുന്നത് കൊടുങ്കാറ്റുള്ള ഒരു ദിവസം കനത്ത കാറ്റത്ത് പാറിപ്പോയ വെണ്ണീറിനോടാകുന്നു. അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയതില്‍ നിന്ന് യാതൊന്നും അനുഭവിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അത് ത്തന്നെയാണ് വിദൂരമായ മാര്‍ഗ ഭ്രംശം (14:18). 

Feedback