Skip to main content

കച്ചവടത്തിന്റെ സകാത്ത്

മനുഷ്യന്റെ നിലനില്‍പിന്റെ ആധാരം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന ധനം കച്ചവത്തിലൂടെയും  മറ്റും പരിപോഷിപ്പിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. സത്യസന്ധനായ ഒരു കച്ചവടക്കാരനെ ദൈവികമാര്‍ഗത്തില്‍ സമരം ചെയ്യുന്ന ഒരു യോദ്ധാവിനെപ്പോലെയാണ് ഇസ്‌ലാം കാണുന്നത് ഇസ്ലാം സത്യസന്ധവും സുതാര്യവുമായ കച്ചവടത്തെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്നു. 

വ്യക്തികളോ കച്ചവട സ്ഥാപനങ്ങളോ വില്ക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വാങ്ങിയതോ കൈവശം ഉള്ളതോ ആയ എല്ലാ വസ്തുക്കളും കച്ചവടസമ്പത്താണ്. അവയ്ക്ക് സകാത്ത് ബാധകമാണ്. അതനുസരിച്ച്  കച്ചവടാവശ്യാര്‍ഥം തങ്ങളുടെ പക്കലുള്ള കന്നുകാലികള്‍, കൃഷിയുത്പന്നങ്ങള്‍, ഭക്ഷണ വസ്തുക്കള്‍, ആഭരണങ്ങള്‍, സ്വര്‍ണം, വെള്ളി, വജ്രങ്ങള്‍, രത്നങ്ങള്‍,  ഭൂസ്വത്ത്  എന്നിവയെല്ലാം  കച്ചവടച്ചരക്കുകളുടെ ഗണത്തില്‍പെടുന്നതാണ്.

സകാത്ത് നല്‍കേണ്ട ധനവിഭവങ്ങള്‍

1)  വില്പനയ്ക്ക് തയാറാക്കിയ ചരക്കുകള്‍ 
2)  കൈയിലും ബേങ്കിലുമുള്ള നീക്കിയിരുപ്പ് പണം
3) ഉപഭോക്താക്കളില്‍ നിന്നും മറ്റും കിട്ടാനുള്ള കുടിശ്ശിക, തിരിച്ചു കിട്ടാന്‍ സാധ്യതയുള്ള അവധിയെത്തിയ കടങ്ങള്‍  എന്നിവ.

കൈവശമുള്ളതും ബാങ്കിലുള്ളതുമായ പണം, കൈവശമുള്ള കച്ചവടവസ്തുക്കളുടെ മാര്‍ക്കറ്റ് വില, ലഭിക്കുവാനുള്ള അവധിയെത്തിയ കടങ്ങള്‍ (കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അവധി എത്തിയിട്ടില്ലാത്ത കടങ്ങളും ഉള്‍പ്പെടുത്താവുന്നതാണ്) എന്നിവ കണക്കു കൂട്ടി, അതില്‍നിന്നും കടം വീട്ടുവാനുണ്ടെങ്കില്‍ ആ തുക മാറ്റിവെച്ച് ബാക്കിയുള്ള പണത്തിന്റെ രണ്ടര ശതമാനം സകാത്തായി നല്‍കേണ്ടതാണ്. നിസ്വാബ് പണത്തിന്റേതു തന്നെ. (590 ഗ്രാം വെള്ളിയുടെ മാര്‍ക്കറ്റ് വില)

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Friday Sep 20, 2024
  • Rabia al-Awwal 16 1446