Skip to main content

അനന്തരാവകാശ ഓഹരി കണക്കാക്കല്‍ (2)

നിശ്ചിത ഓഹരിക്കരുടെ ഓഹരികള്‍  2/3, 1/2, 1/3, 1/6, 1/8 എന്നിങ്ങനെയാണ്. ഛേദങ്ങള്‍ (denomintaor) ഒരേ സംഖ്യയായിട്ടുള്ള ഭിന്ന സംഖ്യകള്‍ (Like fratciosn) തമ്മില്‍ മാത്രമേ കൂട്ടാനും കിഴിക്കാനും കഴിയുകയുള്ളൂ. സമാനമല്ലാത്ത ഭിന്ന സംഖ്യകള്‍ സമാന ഭിന്ന സംഖ്യകള്‍ (Like fratciosn)  ആക്കാന്‍ അവയുടെ ഛേദങ്ങളെ ഒരേ സംഖ്യയാക്കണം. അതിനായി ഛേദങ്ങ(Denomintaor)ളുടെ ല.സാ.ഗു. (lesta common mutliple - LCM) കണ്ടെത്തണം.  1/2, 1/3, 1/6 എന്നിവയുടെ ഗുണിതങ്ങള്‍ പരിശോധിക്കുക. മൂന്നു സംഖ്യയുടെയും പൊതുവായി വരുന്ന ചെറിയ ഗുണിതമാണ് അവയുടെ ല.സാ.ഗു.
 
2 ന്റെ ഗുണിതങ്ങള്‍, 2, 4, 6, 8....... 
3 ന്റെ ഗുണിതങ്ങള്‍, 3, 6, 9, 12 ........ 
6 ന്റെ ഗുണിതങ്ങള്‍, 6, 12 ,18, 24 .........

അതിനാല്‍ അവയുടെ ല.സാ.ഗു 6 ആണ്. ഇനി ഓരേ ഭിന്ന സംഖ്യയുടെയും ഛേദങ്ങള്‍ 6 ആക്കി മാറ്റുമ്പോള്‍ അവയുടെ അംശങ്ങളും തദനുസൃതമായി മാറ്റേണ്ടതുണ്ട്. ഛേദങ്ങളെ ഏതു സംഖ്യ കൊണ്ട് ഗുണിച്ചാലാണ് 6 കിട്ടുക എന്നതു കണ്ടെത്തി അതേ സംഖ്യ കൊണ്ട് തന്നെ അംശത്തെയും ഗുണിക്കുക.

മരിച്ച ഒരു സ്ത്രീയുടെ  അവകാശികള്‍  ഭര്‍ത്താവ്, മാതാവ്, മാതാവ് വഴിക്കുള്ള അര്‍ധസഹോദരന്‍ എന്നിവരാണെങ്കില്‍ ഇവരുടെ ഓഹരികള്‍ യഥാക്രമം 1/2 , 1/3, 1/6 എന്നിങ്ങനെയാണ്. അവരുടെ ഓരോരുത്തരുടെയും ഓഹരികള്‍ താഴെ കൊടുത്ത പ്രകാരം കണക്കു കൂട്ടാവുന്നതാണ്. 
 

 

 

ഭര്‍ത്താവിന് 6 ല്‍ 3 ഉം (3/6) , മാതാവിന് 6 ല്‍ , 2 ഉം (2/6) , അര്‍ധസഹോദരന് 6 ല്‍ 1 ഉം (1/6) ഓഹരികള്‍ ലഭിക്കുന്നതാണ്.
 

Feedback