Skip to main content

ശരീഅത്ത്

ശരീഅത്ത് എന്നതിന്റെ അര്‍ഥം നിയമം, ഋജുവായ പാത എന്നൊക്കെയാണ്. കാലദേശ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രായോഗികമാകുന്ന രൂപത്തില്‍ അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് ഇരുപത്തി മൂന്നു വര്‍ഷം കൊണ്ട് ഒരോ ഘട്ടത്തിലായി അവതരിപ്പിച്ചു കൊടുത്തതാണ് ഇസ്‌ലാമിക ശരീഅത്ത്. 

പരിവര്‍ത്തനങ്ങള്‍ക്കും മനുഷ്യ പുരോഗതിക്കുമനുസരിച്ച് സമൂഹ നന്മയ്ക്കാവശ്യമായ നിയമങ്ങളാവിഷ്‌കരിക്കാനുള്ള വ്യവസ്ഥകളും തത്ത്വങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക ശരീഅത്ത്. ചിന്തയും ബുദ്ധിശേഷിയും കൊണ്ട് അനുഗൃഹീതനായ മനുഷ്യന് ജീവിതത്തില്‍ പൂര്‍ണമായ സുഖവും പുരോഗതിയും കരസ്ഥമാക്കാന്‍ വേണ്ടി അല്ലാഹു നിശ്ചയിച്ചു വെച്ചിട്ടുള്ളതാണ് ഈ നിയമങ്ങള്‍. 

ശരീഅത്തിന്റെ ഉറവിടം സര്‍വജ്ഞനും സര്‍വാധികാരിയുമായ അല്ലാഹുവാണെന്നതിനാല്‍ ശരീഅത്തില്‍ മാറ്റങ്ങള്‍ക്ക് പ്രസക്തിയില്ല. മനുഷ്യനിര്‍മിതമായ നിയമങ്ങളാണെങ്കില്‍ അത് കാലഹരണപ്പെട്ട് പോകുകയും നിയമ ഭേദഗതി അനിവാര്യമാകുകയും ചെയ്യും. 

Feedback