Skip to main content

അനന്തരാവകാശവും ഓഹരികളും (12)

പരേതന്റെ സ്വത്തിന്റെ അവകാശികളെയും ഓരോ അവകാശികള്‍ക്കും ലഭിക്കുന്ന വിഹിതവും വിശദീകരിക്കുന്ന ഇസ്‌ലാമിലെ ദായക്രമം വളരെ മാതൃകാപരവും കുറ്റമറ്റതുമാണ്. വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഏറെക്കുറെ ഈ നിയമനിര്‍ദേശങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അടിസ്ഥാനപരമായ കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്നും നബിചര്യയില്‍ നിന്നും കണ്ടെത്തി അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയാണു വേണ്ടത്. ഓരോ മനുഷ്യന്റെയും മരണശേഷം അയാള്‍ വിട്ടേച്ചു പോകുന്ന സമ്പത്തും അതിര്‍ന്നഹതപ്പെട്ട അവകാശികളും  വ്യത്യസ്തമായിരിക്കുമല്ലോ. നിശ്ചിത ഓഹരിക്കാരും അസ്വബക്കാരും ചാര്‍ച്ചക്കാരും മൊത്തം അനന്തരമെടുക്കാവുന്നവരും ഉണ്ടാവാം. ഓഹരിക്കാരന്റെ അസ്തിത്വം കൊണ്ട് തടയപ്പെടുന്നവരും അവകാശികള്‍ക്കിടയില്‍ ഉണ്ട്. ഇതെല്ലാം പരിഗണിച്ച്, പരേതന്റെ സ്വത്ത് ഓഹരി വെയ്ക്കാന്‍ ശ്രമിക്കുന്നവര്‍ കുറ്റമറ്റ രീതിയില്‍ കണക്കുകള്‍ കൂട്ടേണ്ടതുണ്ട്. ഉണ്ടാവാന്‍ സാധ്യതയുള്ള വിവിധ തരത്തിലുള്ള അവകാശികളും അവര്‍ക്കു ലഭിക്കാവുന്ന ഓഹരികള്‍ കണക്കുകൂട്ടുന്ന വിധവും ഏതാനും ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണാവുന്നതാണ്.

Feedback