Skip to main content

മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ മലപ്പുറം

 

1997 ലാണ് മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമി (മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ) സ്ഥാപിതമാകുന്നത്. 5 സെന്റ് ഭൂമിയില്‍ 120 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 35 ലധികം സ്ഥാപനങ്ങളിലായി 21000 ലധികം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സ്ഥാപന സമുച്ചയമാണ്. ചില അന്താരാഷ്ട്ര സര്‍വ്വകലാശാലകളുമായി മഅ്ദിന്‍  വിദ്യാഭ്യാസ വിനിമയ കരാറുകളിലേര്‍പ്പെട്ടിട്ടുണ്ട്.

സ്വലാത്ത് നഗര്‍, എജ്യു പാര്‍ക്ക്, മഹബ്ബ സ്‌ക്വയര്‍ എന്നിവിടങ്ങളിലായി പോളി ടെക്‌നിക് കോളേജ്, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സാദാത്ത് അക്കാദമി, കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, സി ബി എസ് ഇ പബ്ലിക് സ്‌കൂള്‍, കുല്ലിയ്യ ഓഫ് ഇസ്‌ലാമിക് സയന്‍സ്, ഓര്‍ഫനേജ്, അന്ധവിദ്യാലയം, ബധിര വിദ്യാലയം, ബുദ്ധിമാന്ദ്യ പരിചരണ കേന്ദ്രം, ഹോസ്‌പൈസ് പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സംരംഭങ്ങള്‍ നടന്നു വരുന്നു. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനം, താമസം, ഭക്ഷണം, ചികിത്സ തുടങ്ങിയ ചെലവുകള്‍ മഅ്ദിന്‍ വഹിക്കുന്നു. അറബിക്, ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍ തുടങ്ങിയ വിദേശ ഭാഷാ പഠനത്തിനായി ഇവിടെ പ്രത്യേക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

വിലാസം: 


മഅ്ദിന്‍ അക്കാദമി,
സ്വലാത്ത് നഗര്‍,
മേല്മുറി, മലപ്പുറം,
പിന്‍: 676517
ഫോണ്‍: 914832738343
ഇ-മെയില്‍: info@madin.edu.in
വെബ്‌സൈറ്റ്: https://madin.edu.in
 

Feedback