Skip to main content

ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ്, പാറാല്‍

കണ്ണൂര്‍ ജില്ലയിലെ ഇസ്വ്‌ലാഹി നവോത്ഥാന പ്രവര്‍ത്തനങ്ങര്‍ക്ക്  നേതൃത്വം നല്‍കാന്‍ വേണ്ടി 1973 സെപ്തംബര്‍ 23 ന് രൂപം നല്‍കിയ പാറാല്‍ ലജ്‌നത്തുല്‍ ഇര്‍ശാദ് സംഘത്തിന്റെ കീഴില്‍  സ്ഥാപിച്ച  വിദ്യാഭ്യാസ സ്ഥാപനമാണ്  പാറാല്‍ ദാറുല്‍ ഇര്‍ശാദ് അറബിക് കോളേജ്. 

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ മികച്ച അക്കാദമിക നിലവാരവും ഭൗതിക സൗകര്യങ്ങളുമുള്ള സ്ഥാപനമാണിത്. വിശാലമായ റഫറന്‍സ് ലൈബ്രറി, ഐ.ടി. ലാബ്, കാന്റീന്‍, കോളേജ് ബസ് എന്നീ സൗകര്യങ്ങളും കോളേജില്‍ ഒരുക്കിയിട്ടുണ്ട്. പണ്ഡിതരും പരിചയ സമ്പന്നരുമായ അധ്യാപകര്‍ കോളേജിന്റെ അഭിമാനമാണ്. 

അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ. അഫ്ദലുല്‍ ഉലമാ അറബിക്, എം.എ അറബിക് എന്നീ കോഴ്‌സുകളാണ്  കോളേജില്‍  ഉള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ തലശ്ശേരി നിയോജക മണ്ഡലത്തിലെ ഏക ഗവ. എയ്ഡഡ് കോളേജാണിത്. അധ്യാപക യോഗ്യതാ  പരീക്ഷയായ കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) അറബി പരീക്ഷയ്ക്കുള്ള പരിശീലനം, പി.എസ്.സി മത്സരപ്പരീക്ഷാ പരിശീലനം എന്നിവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹകരണത്തോടെ ഇവിടെ സംഘടിപ്പിക്കാറുണ്ട്.

വിലാസം:

ദാറുല്‍ ഇര്‍ശാദ് അറബിക് കോളെജ് 
പാറാല്‍ പി.ഒ, കണ്ണൂര്‍ ജില്ല.
പിന്‍: 670671
ഫോണ്‍: 04902336004
 

Feedback