Skip to main content

മുക്കം മുസ്‌ലിം യതീംഖാന

1956 ല്‍ 22 കുട്ടികളുമായാണ് മുക്കം മുസ്‌ലിം യതീംഖാന സ്ഥാപിതമാവുന്നത്. കോഴിക്കോട് ജില്ലയിലെ മുക്കം പ്രദേശത്തെ വലിയ സമ്പന്ന കുടുംബമായിരുന്നു വയലില്‍ കുടുംബം. പതിനായിരത്തിലധികം ഏക്കര്‍ സ്ഥലം ഉടമപ്പെടുത്തിയിരുന്ന ഇവര്‍ അക്കാലത്തെ പ്രശസ്ത തേക്കു വ്യവസായികളായിരുന്നു.

വയലില്‍ കുടുംബത്തിലെ കാരണവരായിരുന്ന മൊയ്‌തീൻ കോയ ഹാജി  വ്യത്യസ്ത സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പള്ളികള്‍ക്കും ചര്‍ച്ചുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വേണ്ടി ഒരുപാടു സ്ഥലം അദ്ദേഹം ദാനം ചെയ്തു. 

1956ല്‍ മൊയ്‌തീൻ കോയ ഹാജിയാണ് മുക്കം യതീംഖാന സ്ഥാപിക്കുന്നത്. ഇന്ന് യതീംഖാനക്ക് കീഴില്‍ 28 ഓളം സ്ഥപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. യതീംഖാന 1982 ലും 2008 ലും കേന്ദ്ര ഗവണ്‍മെന്റിന്റെ ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവര്‍ഡ് നേടിയിട്ടുണ്ട്.

യതീംഖാനക്ക് കീഴിലെ സ്ഥാപനങ്ങള്‍:

1.    Muslim Orphanage for Boys 
2.    Muslim Orphanage for Girls
3.    Orphanage Madrasa Mukkam 
4.    MMO LP School Mukkam 
5.    MMO High School Mukkam 
6.    Manassery Juma Masjid 
7.    Working Women Hostel Mukkam 
8.    Teachers Training Institute Mukkam 
9.    Tailoring School 
10.    Orphanage Madrasa Manassery 
11.    MMO ITC MUkkam 
12.    M.A.M.O. College Manassery
13.    Masjid Mariyam Mukkam 
14.    Relief Center Mukkam
15.    VKH Memorial Arts College Mukkam 
16.    MMO LP School Manassery
17.    M.K.H.M.M. Orphanage High School Manassery 
18.    Hira Residential School Mukkam 
19.    M.K.MH.M.M.O.H.S.S. Manassery
20.    M.K.MH.M.M.O.V.H.S.E for Girls Mukkam
21.    Islamic Cultural Centre Mukkam 
22.    Un-aided Higher Secondary School for Girls

വിലാസം: 

മുക്കം യതീം ഖാന
പി.ഒ മുക്കം,
പിന്‍:673602
കോഴിക്കോട്, കേരള
ഫോണ്‍: 914952297122
ഇ-മെയില്‍:
വെബ്‌സൈറ്റ്: 
www.mmomukkam.org

Feedback