Skip to main content

പരിശുദ്ധ ഖുര്‍ആന്‍ : അധ്യായ പരിചയം (10)

 

വിശുദ്ധ ഖുര്‍ആനില്‍ 114 അധ്യായങ്ങളും 6000 ല്‍പരം വചനങ്ങളുമുണ്ട്. അല്പാല്പമായി അവതരിച്ച അധ്യായങ്ങളും പൂര്‍ണമായി അവതരിച്ച അധ്യായങ്ങളുമുണ്ട്. ചില അധ്യായങ്ങള്‍ അവതരിക്കാന്‍ പ്രത്യേക പശ്ചാത്തലങ്ങള്‍ ഉണ്ടായിട്ടുണ്ട് (സബബുന്നുസൂല്‍). വലിയ അധ്യായങ്ങളിലെ പല വചനങ്ങള്‍ക്കും അവതരണ പശ്ചാത്തലങ്ങളുണ്ട്. പ്രത്യേക പശ്ചാത്തലങ്ങളും കാരണങ്ങളും  ഇല്ലാതെയും അവതരിച്ചിട്ടുണ്ട്. ഇതെല്ലാം ഖുര്‍ആനിന്റെ അവതരണ രീതിയും ശൈലിയുമാണ്.

ഒരു വിഷയം മാത്രം പ്രതിപാദിക്കുന്ന അധ്യായങ്ങളും അനേകം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങളും ഖുര്‍ആനിലുണ്ട്. ചില അധ്യായങ്ങളില്‍ ഒരു വിഷയം തന്നെ പലയിടങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ഹിജ്‌റക്ക് മുന്‍പ് അവതരിച്ച അധ്യായങ്ങളില്‍ (മക്കിയ്യ) വിശ്വാസ പരമായ വിഷയങ്ങളാണ് കൂടുതല്‍ കൈകാര്യം ചെയ്യുന്നത്. ഹിജ്‌റയ്ക്കു ശേഷം അവതരിച്ച അധ്യായങ്ങളില്‍ (മദനിയ്യ) അനുഷ്ഠാന വിഷയങ്ങളും സ്വഭാവ സംസ്‌കരണ വിഷയങ്ങളും  പ്രധാനമായും പ്രതിപാദിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് സൂറ: എന്നാണ് പേരു നല്കപ്പെട്ടിരിക്കുന്നത്. അധ്യായങ്ങളുടെ നാമകരണം പോലും ഹൃദ്യവും ചിന്തോദ്ദീപകവുമാണ്.


വിഷയങ്ങളിലെ വൈവിധ്യങ്ങളും അവതരണത്തിലെ ആകര്‍ഷണീയതയും ഖുര്‍ആനിന്റെ വായന ഹൃദ്യമാക്കുന്നു. ആശയഗ്രഹണം എളുപ്പമാക്കുന്നു. ഓരോ വചനവും, അതിന്റെ അടിസ്ഥാനവും പ്രത്യേകതകളും അറിഞ്ഞ് പഠിക്കുമ്പോള്‍ ഹൃദ്യമായിത്തീരുന്നു. അതിനനുസൃതമായ ഒരു പരിചയപ്പെടുത്തലാണ് ഈ പേജുകളില്‍.


 

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446