Skip to main content

അല്‍ മാഇദ

അധ്യായം : അഞ്ച്
ജുസ്അ്: ആറ്, ഏഴ്
അവതരണം: മദനിയ്യ
വചനങ്ങള്‍: 120
വാക്കുകള്‍: 2837
അക്ഷരങ്ങള്‍: 11892
സൂറത്തുല്‍ ഫത്ഹിനു ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    മാഇദ: ഈസാ നബി(അ)യുടെ പ്രവാചകത്വത്തിന് തെളിവായി അദ്ദേഹത്തിന്റെ അനുയായികള്‍ ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കാന്‍ ആവശ്യപ്പെടുകയും അല്ലാഹു അദ്ദേഹത്തിന് അത് നല്‍കുകയും ചെയ്തു. ഈ സംഭവമാണ് മാഇദ (ഭക്ഷണത്തളിക) എന്ന പേര് വരാനുള്ള കാരണം. 
2.    അല്‍ ഉഖൂദ്: കരാര്‍ പാലനം1
3.    അല്‍ മുന്‍ഖിദ: ശിക്ഷ 2

പ്രധാന വിഷയങ്ങള്‍

1.    നീതി
2.    നിഷിദ്ധമാക്കപ്പെട്ട ഭക്ഷ്യസാധനങ്ങള്‍
3.    മതത്തിന്റെ പൂര്‍ത്തീകരണം
4.    വേദക്കാരുമായുള്ള വിവാഹം
5.    വുദ്വു, തയമ്മും രൂപങ്ങള്‍
6.    ചൂതാട്ടം 
7.    മദ്യപാനം 
8.    ശകുനം നോക്കല്‍ 
9.    മോഷണം
10.    സത്യലംഘനം
11.    നന്മയിലുള്ള സഹകരണം
12.    കരാര്‍ പാലനം
13.    അനുവദനീയമായ ഭക്ഷ്യവസ്തുക്കള്‍
14.    ജനാബത്ത്
15.    ഭൂമിയിലെ ആദ്യ കൊലപാതക സംഭവം

പ്രത്യേകതകള്‍

1.    അവസാനം അവതരിച്ച ആയത്ത് ഉള്‍ക്കൊള്ളുന്ന അധ്യായം (5:3). സൂറത്തുല്‍ ബഖറയിലെ (2:281) ആയത്താണ് അവസാനമിറങ്ങിയതെന്നും അഭിപ്രായമുണ്ട്.
2.    പ്രവാചകന്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഈ സൂറത്ത് അവതരിക്കുന്നത്. ഒട്ടകത്തിന് അത് വഹിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകന്‍ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി.3

 
 

References

 തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം മൂന്ന്, പേജ് 408.
2 തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം മൂന്ന്, പേജ് 408.
3 മുസ്‌നദു അഹ്മദ്, വാള്യം പതിനൊന്ന്, പേജ് 218, ഹദീസ് 6643.

Feedback
  • Saturday Jul 27, 2024
  • Muharram 20 1446