Skip to main content

അല്‍ അന്‍ഫാല്‍

അധ്യായം : എട്ട്
ജുസ്അ്: ഒന്‍പത്, പത്ത്
അവതരണം: മദനിയ്യ
വചനങ്ങള്‍: 75
വാക്കുകള്‍: 1243
അക്ഷരങ്ങള്‍: 5299
സൂറത്തുല്‍ ബഖറക്ക് ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    അന്‍ഫാല്‍: ഈ സൂറത്തിലെ ഒരു പ്രതിപാദ്യ വിഷയം അന്‍ഫാല്‍ (യുദ്ധാര്‍ജിത സ്വത്ത്) ആയതിനാലാണ് ഈ നാമം വന്നത്.
2.    സൂറത്തുല്‍ ബദ്ര്‍: ബദ്ര്‍ യുദ്ധ സമയത്തിറങ്ങിയ സൂറത്തായതിനാലാണ് ഈ നാമം ലഭിച്ചത്.1
3.    സൂറത്തുല്‍ ക്വിതാല്‍: ബദ്ര്‍ യുദ്ധത്തെ പരാമര്‍ശിക്കുന്നതിനാല്‍ ഈ നാമത്തില്‍ അറിയപ്പെടുന്നു.
4.    സൂറത്തുല്‍ ഫുര്‍ഖാന്‍: 41 സൂക്തത്തില്‍ അല്ലാഹു ബദ്‌റിനെ ഫുര്‍ഖാന്‍ എന്നു വിശേഷിപ്പിച്ചതിനാല്‍ ഈ സൂറത്തും ആ പേരില്‍ അറിയപ്പെടുന്നു.
 
പ്രധാന വിഷയങ്ങള്‍

1.    യുദ്ധാര്‍ജിത സ്വത്ത്
2.    ബദ്ര്‍ യുദ്ധം
3.    അല്ലാഹുവിന്റെ സഹായം
4.    യുദ്ധ നിയമങ്ങള്‍
5.    ഹിജ്‌റ
6.    തവക്കുല്‍
7.    ഭൗതിക പരീക്ഷണങ്ങള്‍
8.    കരാറുകള്‍
9.    സത്യവിശ്വാസികളുടെ ഗുണങ്ങള്‍
10.    അല്ലാഹുവിനോടുള്ള അനുസരണം
11.    അമാനത്തുകളുടെ സംരക്ഷണം
12.    തഖ്‌വയുടെ ഗുണങ്ങള്‍
13.    മക്കാ മുശ്‌രിക്കുകളുടെ കുതന്ത്രങ്ങള്‍
14.    പാപമോചനം
15.    ദാനധര്‍മങ്ങള്‍
16.    അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ
17.    ബദ്‌റിലെ ഗുണപാഠങ്ങള്‍
18.    ബന്ദികളും പ്രായശ്ചിത്തവും

 
 

References

 
1 അസ്മാഉ സുവരില്‍ ഖുര്‍ആന്‍, മുനീറ മുഹമ്മദ് നാസ്വിറു അദ്ദൗസരീ, ദാറു ഇബ്നുല്‍ ജൗസി, ഒന്നാം പതിപ്പ്, 1426 ഹിജ്‌റ, പേജ് 200.

Feedback