Skip to main content

മുഹമ്മദ് നബി (1-17)

ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ടുകൊണ്ടു മാത്രമേ വര്‍ത്തമാന ലോകത്തെ കരുപ്പിടിപ്പിക്കുവാനും ഭാവിയിലേക്ക് ആസൂത്രണം ചെയ്യുവാനും സാധിക്കൂ എന്ന പ്രകൃതി യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനിലെ സന്‍മാര്‍ഗ പാഠങ്ങളിലും ദൃശ്യമാണ്. ചരിത്രകാലത്തിന്‍റെ തുടക്കത്തിലും ചരിത്രാതീത കാലത്തും കഴിഞ്ഞുപോയ ദൈവദൂതന്‍(നബി)മാരുടെ ജീവിത-പ്രബോധന ചരിത്രമാണ് മുഹമ്മദ് നബിക്ക് അല്ലാഹു പഠിപ്പിക്കുന്നത്. അന്തിമദൂതനായ മുഹമ്മദ് നബിയുടെ ചരിത്രമാകട്ടെ ലോകത്തിനു മുന്നില്‍ വളരെ സ്പഷ്ടമായി തുറന്നുവെച്ചിരിക്കുകയാണ്. 

ചരിത്രം സൃഷ്ടിച്ച അനേകം മഹാരഥന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. ജീവിതത്തിന്‍റെ ഏതുമേഖലയിലാണെങ്കിലും ലോകത്തെ നിയന്ത്രിച്ച, പ്രശസ്തരായ മഹാന്‍മാരുടെ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് മുഹമ്മദ് നബിയുടെ ജീവിതചരിത്രം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. പ്രവാചകത്വത്തിന് മുമ്പ് പൊതുവിലും പ്രവാചകത്വലബ്ധി മുതല്‍ വിയോഗം വരെ വിശേഷിച്ചും നബിയുടെ ജീവിതത്തിലെ ഓരോ നിമഷവും അനുചരന്‍മാര്‍ ഒപ്പിയെടുത്ത് പില്കാലക്കാര്‍ക്കു കൈമാറി. 

ജീവിതത്തിന്‍റെ ആദ്യകാലം അജ്ഞാതവും പ്രശസ്തിയാര്‍ജിച്ചതിനു ശേഷമുള്ള കാലം അതിശയോക്തി നിറഞ്ഞതുമാണ് മിക്ക മഹാന്‍മാരുടെയും ചരിത്രപാഠങ്ങള്‍. അതില്‍ നിന്ന് തികച്ചും ഭിന്നമാണ് മുഹമ്മദ് നബിയുടെ ചരിത്രം. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാരിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെട്ടതാണ് നബിചരിതം. കാരണം പ്രവാചകത്വത്തിനു ശേഷമുള്ള മുഹമ്മദ് നബിയുടെ ജീവിതം തന്നെയാണ് അനുചരന്‍മാര്‍ക്കും പില്കാലക്കാര്‍ക്കും മാതൃക അഥവാ നബിചര്യ. കുറ്റമറ്റ ആ ചരിത്രമാണ് തുടര്‍പേജുകളിലുള്ളത്. നബിചരിത്രം സാമാന്യം വിശദമായിത്തന്നെ പ്രദിപാദിച്ചിട്ടുണ്ട്. 

Feedback