Skip to main content

മക്കാവിജയം (15-17)

കരാര്‍ പ്രകാരം ഹിജ്‌റ ഏഴില്‍ രണ്ടായിരം പേരുമായി ഉംറ നിര്‍വ്വഹിക്കാന്‍ മക്കയിലെത്തി. സ്വഹാബികളില്‍ എന്തെന്നില്ലാത്ത ആനന്ദമാണ് കഅ്ബ ദര്‍ശനത്തിലൂടെ ഉണ്ടായത്.

ഇതിനിടെ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് എതിരെന്ന് തോന്നിക്കുന്ന ഹുദൈബിയ കരാര്‍ ഖുറൈശികള്‍ക്ക് തിരിച്ചടിയായി. ഈ കാലയളവില്‍ നിരവധി പേര്‍ മുസ്‌ലിംകളായി മദീനയിലെത്തി. സാലിമുബ്‌നു ഖാലിദ്, ഫിര്‍ഹന്‍സ്, കരാറിലെ ഖുറൈശി പ്രതിനിധി സുഹൈലുബ്‌നു അംറ് തുടങ്ങിയ പ്രമുഖരടക്കം മുസ്‌ലിംകളായി. മാത്രമല്ല ഇരു വിഭാഗങ്ങളുമായി സംഖ്യത്തിലേര്‍പ്പെടുന്നവരുമായുള്ള അനാക്രമണ സന്ധിവ്യവസ്ഥ ഖുറൈശികള്‍ ലംഘിക്കുകയും ചെയ്തു.

ഖുറൈശി സഖ്യകക്ഷിയായ ബക്ര്‍ ഗോത്രം മുസ്‌ലിം സഖ്യകക്ഷിയായ ഖുസാഅ ഗോത്രക്കാരെ ആക്രമിച്ചു. ബക്‌റിനെ ഖുറൈശികള്‍ ആയുധം നല്‍കി സഹായിക്കുകയും ചെയ്തു. തങ്ങള്‍ ചെയ്തത് അബദ്ധമായെന്ന് തിരിച്ചറിഞ്ഞ ഖുറൈശികള്‍ ഹുദൈബിയ കരാര്‍ പുതുക്കാന്‍ അബൂസുഫ്‌യാനെ നബി(സ്വ)യുടെ അടുത്തേക്ക് അയച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം.

മക്കയിലെത്തിയതും അദ്ദേഹം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ''ഹേ, ഖുറൈശികളേ, മുഹമ്മദിന്റെ സൈന്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ല, നിങ്ങള്‍ക്ക്. എന്റെ വീട്ടില്‍ അഭയം തേടുന്നവര്‍ സുരക്ഷിതരായിരിക്കുമെന്ന് അദ്ദേഹം വാക്കു തന്നിട്ടുണ്ട്'' അവരെല്ലാം അദ്ദേഹത്തെ പഠിച്ചു കൊണ്ടിരിക്കുന്നു.

റമദാന്‍ 20 വെള്ളിയാഴ്ച സൂറ.ഫത്ഹ് പാരായണം ചെയ്തുകൊണ്ട് നബി(സ്വ) കഅ്ബയുടെ ചാരത്തേക്ക് പ്രവേശിച്ചു. താഴ്മയാല്‍ തിരുദൂതരുടെ ശിരസ്സ് കുനിഞ്ഞിരുന്നു. കഅ്ബയുടെ മണ്ണില്‍ ഒരു തുള്ളി ചോര പൊടിയരുതെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കാരുണ്യ ദൂതര്‍ പ്രഖ്യാപിച്ചു: 

''ഹേ ജനങ്ങളേ, സ്വന്തം വീട്ടില്‍ വാതിലടച്ചിരിക്കുന്നവര്‍ സുരക്ഷിതരാണ്. പള്ളിയില്‍ കടന്നവരും സുരക്ഷിതരാണ്. അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചവരും സുരക്ഷിതര്‍ തന്നെ.''
 

Feedback