Skip to main content

ഗണിതശാസ്ത്രം (11)

ഇടം, എണ്ണം, അളവ്, അടുക്ക് എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് ഗണിതം. മെസ്സൊപ്പൊട്ടേമിയയിലും ബാബിലോണിയയിലുമാണ് ചരിത്രത്തില്‍ ആദ്യമായി ഗണിതശാസ്ത്രശാഖ വികസിച്ചിരുന്നത്. ചുട്ടെടുത്ത കളിമണ്‍ ഇഷ്ടികകളില്‍ രേഖപ്പെടുത്തി വെച്ചിരുന്ന ഇവരുടെ ശാസ്ത്രവിജ്ഞാനം വായിച്ചെടുത്തിട്ടുണ്ട്.

മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഗണിതം. അതിന് മനുഷ്യനോളം പഴക്കമുണ്ട്. ഊര്‍ജതന്ത്രവും രസതന്ത്രവും ഗണിതവും എല്ലാം കൂടിച്ചേര്‍ന്നാണല്ലോ ബഹിരാകാശ പര്യവേക്ഷണവും ഉപഗ്രഹ വിക്ഷേപണവും മറ്റും നടക്കുന്നത്. 'കണക്കുകൂട്ടല്‍' പിഴച്ചാല്‍ എല്ലാം അവതാളത്തിലാവും. ഗണിതം വിശകലനം ചെയ്താല്‍ നിരവധി ആഭ്യന്തര ഘടകങ്ങള്‍ അതിലുണ്ട്. ബീജഗണിതം, ക്ഷേത്രഗണിതം എന്നിവ ഉദാഹരണം. ബീജഗണിതത്തിന്റെ ഉപജ്ഞാതാക്കള്‍ തന്നെ മുസ്‌ലിം ശാസ്ത്രജ്ഞരായിരുന്നു എന്ന് ചരിത്രം പറയുന്നു. ഖവാറാസ്മിയും അല്‍ ജസരിയും മുസ്‌ലിം ശാസ്ത്രജ്ഞരില്‍ നിന്ന് പ്രശസ്തരായവരാണ്.

Feedback