Skip to main content

വൈദ്യശാസ്ത്രം (15)

നിരീക്ഷണം, വിശകലനം എന്നിവയിലൂടെ രോഗങ്ങളെക്കുറിച്ചും രോഗകാരണങ്ങളെക്കുറിച്ചും പഠിച്ച് മനുഷ്യന്റെ ആരോഗ്യം പരിപാലിക്കുകയും നിലനിര്‍ത്തുകയും രോഗബാധ തടയുകയും ചെയ്യുന്നതിനെയാണ് വൈദ്യം എന്നു പറയുന്നത്. മനുഷ്യന്റെ നിലനില്‍പ്പിനാവശ്യമായ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് വൈദ്യത്തിന്റെ പരമമായ ലക്ഷ്യം. പ്രകൃതിയില്‍ നിന്ന് ലഭ്യമായ ചെടികളും മറ്റുമായിരുന്നു പ്രാചീന കാലത്ത് ചികിത്സക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് വ്യത്യസ്തമായ പല ചികിത്സകളും ഉടലെടുത്തു. ഇങ്ങനെ രൂപീകൃതമായ ചികിത്സാരീതികളെല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറപ്പെട്ടു. അവയില്‍ ചിലത് കൈമാറപ്പെടാതെ നശിച്ചു പോവുകയും ചെയ്തു. ഈ രൂപത്തില്‍ ഭാരതത്തില്‍ ഉടലെടുത്ത വൈദ്യശാസ്ത്ര രീതിയാണ് ആയുര്‍വേദം. അലോപ്പതി, ഹോമിയോപ്പതി, യുനാനി, പ്രകൃതിചികിത്സ, ഹിജാമ തുടങ്ങിയ വ്യത്യസ്ത രീതികള്‍വൈദ്യശാസ്ത്രരംഗത്ത് നിലവിലുണ്ട്. ഇബ്നു സീനയാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്.


ആഹാരക്രമത്തിന് മനുഷ്യനോളം പഴക്കമുണ്ട്. ആഹാരം പോലെത്തന്നെയാണ് വൈദ്യവും. പ്രകൃതിയില്‍ നിന്ന് കിട്ടുന്ന സസ്യലതാദികള്‍ ആഹാരവും ഔഷധവുമാണ്. വളരെ പുരാതന കാലം മുതല്‍ തന്നെ മുസ്‌ലിം പണ്ഡിതന്മാര്‍ വൈദ്യശാസ്ത്രത്തിലും പ്രാവീണ്യം നേടിയിരുന്നു. വളരെയധികം വികാസം പ്രാപിച്ച ആധുനിക വൈദ്യശാസ്ത്രത്തിന് പോലും മാര്‍ഗദര്‍ശകമായി വര്‍ത്തിക്കുമാറ് ചരിത്രത്തില്‍ ഇടം നേടിയ 'അല്‍ഖാനൂനു ഫിത്വിബ്ബ്'  എന്ന ഉത്കൃഷ്ട വൈദ്യശാസ്ത്ര ഗ്രന്ഥം വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഇബ്‌നു സീനായുടെതായിരുന്നു.

Feedback