Skip to main content

അറിയാതെ കഴിച്ചുപോയ ഭക്ഷണം

അറിയാതെ ഭക്ഷണം കഴിച്ചുപോയി. പിന്നീടാണ് നോമ്പ് ഓര്‍മ വന്നത്. എന്താണ് ചെയ്യേണ്ടത്?


മറുപടി : മറന്നു കൊണ്ട് ഭക്ഷിക്കുന്നതും കുടിക്കുന്നതും നോമ്പുമുറിയുന്ന മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതും നോമ്പ് നഷ്ടപ്പെടുത്തുകയില്ല. അത് ചെറിയതോ വലിയതോ ആയ അളവിലായാലും പ്രശന്മല്ല. കഴിച്ചുപോയ ഭക്ഷണം ഛര്‍ദിക്കുകയോ മറ്റോ ചെയ്യേണ്ടതില്ല. ഓര്‍മവന്ന നിമിഷം മുതല്‍ വായിലുള്ളതടക്കം ഒഴിവാക്കണം. നോമ്പിന്റെ ഓര്‍മ പരമാവധി സൂക്ഷിക്കുമ്പോഴാണ് നിയ്യത്ത് നിലനില്ക്കുക.  


 

Feedback