Skip to main content

വലിയ അശുദ്ധിയോടെയുള്ള വ്രതം

രാത്രിയില്‍ ഒരാള്‍ക്ക് ജനാബത്ത് (വലിയഅശുദ്ധി) ഉണ്ടായാല്‍ സുബ്ഹിന്റെ സമയമാകുന്നതിന് മുമ്പ് കുളിച്ചാലേ നോമ്പെടുക്കാവൂ എന്ന് നിബന്ധനയുണ്ടോ? വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കുന്നത് കുറ്റകരമാണോ?

മറുപടി  : നോമ്പെടുക്കണമെങ്കില്‍ സുബ്ഹ് ബാങ്കിന് മുമ്പ് കുളിച്ച് ശുദ്ധിയാകണമെന്ന് നിര്‍ബ്ബന്ധമില്ല. സൂര്യോദയത്തിന് കുറച്ച് മുമ്പ് കുളിച്ച് സുബ്ഹി നമസ്‌കരിച്ചാലും മതിയാകുന്നതാണ്. നോമ്പിന്റെ സമയത്തിന് മുമ്പ് സംഭവിച്ച അശുദ്ധി തുടരുന്നത് നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. നബി(സ്വ) വലിയ അശുദ്ധിയില്‍ ആയിരിക്കേ ഫജ്ര്‍(പുലരി) ആവുകയും തുടര്‍ന്ന് അദ്ദേഹം കുളിച്ച് നോമ്പനുഷ്ഠിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രവാചക പത്‌നിമാരായ ആഇശാ(റ)യും ഉമ്മുസലമ(റ)യും പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Feedback