Skip to main content

നിരീശ്വരവാദിയുമായുള്ള വിവാഹബന്ധം നിലനിര്‍ത്താമോ?

എന്റെ സുഹൃത്തിന്റെ ഭര്‍ത്താവ് നിരീശ്വരവാദിയാണ്. വിവാഹ ശേഷമാണ് ഇത് മനസ്സിലാകുന്നത്. ഇസ്‌ലാമിനെ വളരെ ശക്തമായി (പരസ്യമായിട്ടല്ല) എതിര്‍ക്കുന്ന ആളാണ്. എന്നാല്‍ ഭാര്യയെ വളരെയധികം സ്‌നേഹിക്കുകയും ചെയ്യുന്നു. ലോക രക്ഷിതാവായ അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്, ആ പ്രതീക്ഷയില്‍ ആ ബന്ധം തുടരാന്‍ പറ്റുമോ? അല്ലെങ്കില്‍ വേര്‍പരിയേണമോ?

മറുപടി : ഈ വിഷയകമായി വിശുദ്ധ ഖുര്‍ആനിലെ 60:10 സൂക്തത്തില്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ് ''ആ സ്ത്രീകള്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) അനുവദനീയമല്ല. അവര്‍ ആ സ്തീകള്‍ക്കും അനുവദനീയമാവില്ല'' ഒരു സത്യവിശ്വാസിക്ക് ഒരു നിരീശ്വരവാദിയെ ഭര്‍ത്താവായി സ്വീകരിക്കാനോ അറിയാതെ ആരംഭിച്ച ദാമ്പത്യബന്ധം തുടരാനോ പാടില്ലെന്നാണ് ഈ ഖുര്‍ആന്‍ വാക്യത്തില്‍ നിന്ന് ഗ്രഹിക്കാവുന്നത്.

Feedback