Skip to main content

മരിച്ചവരുടെ പേരിലുള്ള ദാനം

മരിച്ച മാതാപിതാക്കള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ വേണ്ടിയല്ലാതെ, മറ്റു ബന്ധുക്കള്‍ക്കോ അന്യര്‍ക്കോ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്യുന്നതിന് ഹദീസില്‍ തെളിവുണ്ടോ?

മറുപടി : ഈ വിഷയകമായി എല്ലാ ഹദീസുകളിലും മരിച്ചു പോയ പിതാവിനു/മാതാവിനു വേണ്ടി ദാനം ചെയ്യാമോ എന്ന് ചോദിച്ചവര്‍ക്ക് നബി(സ്വ) അനുകൂലമായ മറുപടി നല്‍കിയെന്നാണുള്ളത്. മറ്റേതെങ്കിലും ബന്ധുവിന് വേണ്ടിയോ അന്യവ്യക്തിക്കു വേണ്ടിയോ ദാനം ചെയ്യാമോ എന്ന് നബി (സ്വ)യോട് ആരും ചോദിച്ചതായി ഹദീസുകളില്‍ കാണുന്നില്ല. വിശുദ്ധ ഖുര്‍ആനിലെ 53:39 സൂക്തത്തില്‍ അള്ളാഹു വ്യക്തമാക്കിയിട്ടുള്ളത് 'മനുഷ്യന് അവന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല' എന്നാണ്. സ്‌നേഹ പരിലാളനകളും ശിക്ഷണങ്ങളും നല്‍കി വളര്‍ത്തിയ മക്കള്‍ മാതാപിതാക്കളുടെ പ്രയത്‌നത്തിന്റെ  ഒരു ഭാഗമാണ്. അതിനാല്‍ മക്കള്‍ മാതാവിനോ പിതാവിനോ വേണ്ടി ദാനം ചെയ്തതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കുമെന്ന് വ്യക്തമാക്കുന്ന ഹദീസുകള്‍ 53:39 സൂക്തത്തിന് വിരുദ്ധമല്ല. മറ്റു ബന്ധുക്കളോ സുഹൃത്തുക്കളോ മരിച്ച ഒരാള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ വേണ്ടി ദാനം ചെയ്താല്‍ അത് 'അയാള്‍ പ്രയത്‌നിച്ചത്' എന്ന വാക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുകയില്ല. 

Feedback