Skip to main content

ജംറകള്‍

ഹജ്ജ് കര്‍മത്തിന്റെ ഭാഗമായ കല്ലേറുകള്‍ നടത്തുന്ന സ്ഥലങ്ങളാണ് ജംറകള്‍. ഇത് മൂന്നെണ്ണമാണ്. ജംറതുല്‍ കുബ്‌റാ(ജംറതുല്‍ അഖബ), ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ ഊലാ (ജംറതുസ്സുഗ്‌റാ).

നബി(സ്വ) മിനായില്‍ രാപ്പാര്‍ത്ത സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട മസ്ജിദുല്‍ ഖൈഫിനടുത്താണ് ജംറത്തുല്‍ ഊലാ. ജംറത്തുല്‍ കുബ്‌റാ മിനായുടെ മക്കാ ഭാഗത്തുള്ള അതിര്‍ത്തിയിലാണ്. ഇവയ്ക്കിടയിലാണ് ജംറത്തുല്‍ വുസ്ത്വാ. ജംറത്തുല്‍ വുസ്ത്വാക്കും ജംറത്തുല്‍ കുബ്‌റാക്കുമിടയില്‍ 240 മീറ്ററും വുസ്ത്വാക്കും ഊലാക്കുമിടയില്‍ 150 മീറ്ററുമാണ് ദൂരം.

ജംറകളില്‍ ചുമര്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇവയ്ക്കു നേരെ ഏഴു ചെറിയ കല്ലുകള്‍ കൊണ്ട് എറിയലാണ് ഹജ്ജ് കര്‍മങ്ങളിലൊന്നായ കല്ലേറ്. ദുല്‍ഹിജ്ജ 10ന് ജംറത്തുല്‍  അഖബയിലും 11, 12, 13 ദിവസങ്ങളില്‍ മൂന്ന് ജംറകളിലും കല്ലേറ് നടത്തേണ്ടതുണ്ട്. അഞ്ചുലക്ഷം പേര്‍ക്ക് ഒരേസമയം കല്ലേറ് നടത്താവുന്ന സംവിധാനമുണ്ട് ഇപ്പോള്‍. സര്‍വ മുന്നൊരുക്കങ്ങളുമുള്ള നാലു നിലകള്‍. മെട്രോ തീവണ്ടി സംവിധാനവും ലഭ്യം.

Feedback