Skip to main content

രോഗീ സന്ദര്‍ശന മര്യാദകള്‍

രോഗികളെ സന്ദര്‍ശിക്കുന്നത് വിശ്വാസികളുടെ പരസ്പര ബാധ്യതകളിലൊന്നായാണ് ഇസ്‌ലാം കണക്കാക്കുന്നത്. പ്രവാചകന്‍ (സ്വ) രോഗികളെ സന്ദര്‍ശിക്കാന്‍ കല്പിക്കുകയും അത് നാഥന്റെ അടുത്ത് വമ്പിച്ച പ്രതിഫലാര്‍ഹമായ കാര്യമാണെന്ന് പഠിപ്പിക്കുകയുണ്ടായി. നബി(സ്വ) പറഞ്ഞു: ''ഒരു മുസ്‌ലിം തന്റെ രോഗിയായ മുസ്‌ലിം സഹോദരനെ സന്ദര്‍ശിച്ചാല്‍ മടങ്ങുന്നതു വരെ അവന്‍ സ്വര്‍ഗത്തിലാണ്''(മുസ്‌ലിം).രോഗിയെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പ്രവാചകന്‍ ഉണര്‍ത്തുകയും ചെയ്തു.

·    രോഗിയുടെ അടുക്കല്‍ നല്ലതു മാത്രം പറയുക.

·    രോഗിയെ പേടിപ്പിക്കുകയോ നിരാശനാക്കുകയോ ചെയ്യരുത്.

·    രോഗിക്ക് പ്രതീക്ഷയും മനക്കരുത്തും വളര്‍ത്തുന്ന കാര്യങ്ങള്‍ സംസാരിക്കുക.

·    രോഗിയുടെ കൈയിലോ നെറ്റിയിലോ തടവി ആശ്വസിപ്പിക്കുക.

·    രോഗിയുടെ ആഗ്രഹങ്ങള്‍ ചോദിച്ചറിയുക.

·    രോഗിക്കു വേണ്ടി പ്രാര്‍ഥിക്കുക.

اللَّهُمَّ ربَّ النَّاسِ ، أَذْهِب الْبَأسَ ، واشْفِ ، أَنْتَ الشَّافي لا شِفَاءَ إِلاَّ شِفَاؤُكَ ، شِفاءً لا يُغَادِرُ سقَماً
ജനങ്ങളുടെ രക്ഷിതാവായ നാഥാ, നീ ദുരിതം അകറ്റേണമേ. നീ രോഗശമനം നല്‌കെണമേ. നീയാണ് രോഗശമനം നല്കുന്നവന്‍. നീ നല്കുന്ന ശമനമല്ലാതെ രോഗശമനമില്ല. രോഗമൊന്നും ഇല്ലാതാക്കുന്ന യഥാര്‍ഥ ശമനം (ബുഖാരി).

 

Feedback
  • Tuesday Apr 23, 2024
  • Shawwal 14 1445