Skip to main content

ചികിത്സ തെരഞ്ഞെടുക്കുമ്പോള്‍

രോഗങ്ങള്‍ മനുഷ്യനെ നിസ്സഹായനാക്കിത്തീര്‍ക്കും. രോഗികളുടെടെയും കുടുംബാംഗങ്ങളുടെയും ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്ത് ആവശ്യമില്ലാത്ത ചികിത്സകള്‍ നിര്‍ദേശിക്കുന്ന, ഗൗരവമല്ലാത്ത രോഗങ്ങളെ ഊതി വീര്‍പ്പിച്ച് ലാഭം കൊയ്യുന്ന ആശുപത്രികള്‍ ദിനേന വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ആത്മീയ ചികിത്സ എന്ന പേരിലും ഒരുപാട് തട്ടിപ്പുകള്‍ അരങ്ങേറുന്നു. വിവിധ ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും സാമ്പത്തികമായ നേട്ടം ലക്ഷ്യം വെച്ച് ഓരോരുത്തരും തങ്ങളുടെ ചികിത്സാ രീതികള്‍ മാത്രമാണ് ശരിയെന്ന് വാദിക്കുന്ന സ്ഥിതിഗതിയാണ് ഇന്ന് നിലവിലുള്ളത്.


ചികിത്സാ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ ഇത്തരം ബോധം നമുക്ക് അത്യാവശ്യമാണ്. രോഗത്തിന് ഏറ്റവും നല്ല ചികിത്സാരീതി തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികമായി കബളിപ്പിക്കപ്പെടുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. എന്തിനും ഏതിനും മരുന്ന് ഉപയോഗിക്കുക, സ്വയം ചികിത്സിക്കുക തുടങ്ങിയ പ്രവണതകളില്‍ നിന്ന് മുക്തമാവാനും കഴിയണം.


 

Feedback
  • Friday Mar 29, 2024
  • Ramadan 19 1445