Skip to main content

കപടവിശ്വാസികള്‍ക്കുള്ള പരലോക ശിക്ഷ

കപടവിശ്വാസികള്‍ നരകാവകാശികള്‍ ആണ് എന്നല്ല അവര്‍ നരകത്തിന്റെ അഗാധഗര്‍ത്തത്തിലാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

''തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്റെ അടിത്തട്ടില്ലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുകയില്ല'' (4:145).

അല്ലാഹു പറയുന്നു:

''കപട വിശ്വാസികളും കപട വിശ്വാസിനികളും സത്യ വിശ്വാസികളോട് പറയുന്ന ദിവസം. നിങ്ങള്‍ ഞങ്ങളെ നോക്കണേ, നിങ്ങളുടെ പ്രകാശത്തില്‍ നിന്ന് ഞങ്ങള്‍ പകര്‍ത്തിയെടുക്കട്ടെ. (അപ്പോള്‍ അവരോട്)പറയപ്പെടും. നിങ്ങള്‍ നിങ്ങളുടെ പിന്‍ഭാഗത്തേക്കു തന്നെ മടങ്ങിപ്പോവുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക. അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറത്താകട്ടെ ശിക്ഷയും'' (57:13).
 

Feedback
  • Monday Nov 3, 2025
  • Jumada al-Ula 12 1447