Skip to main content

യുദ്ധത്തില്‍ കാണിക്കേണ്ട സമീപനം

യുദ്ധ സന്ദര്‍ഭത്തില്‍ നബി(സ) മുനാഫിഖുകളോട് കാണിക്കേണ്ട സമീപനത്തെ സംബന്ധിച്ച് ഖുര്‍ആന്‍ പ്രവാചകന്‍(സ)ക്ക് നല്‍കിയ ഉപദേശം ഇപ്രകാരമാണ്.

''ഇനിയും (യുദ്ധം കഴിഞ്ഞിട്ട്) അവരില്‍ ഒരു വിഭാഗത്തിന്റെ അടുത്തേക്ക് നിന്നെ അല്ലാഹു (സുരക്ഷിതനായി) തിരിച്ചെത്തിക്കുകയും, അനന്തരം(മറ്റൊരു യുദ്ധത്തിന് നിന്റെ കൂടെ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക. നിങ്ങളൊരിക്കലും എന്റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്റെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെ പ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ ഒഴിഞ്ഞിരുന്നവരുടെ കൂടെ നിങ്ങളും ഇരുന്നുകൊളളുക'' (9:83).

പ്രവാചകന്‍(സ)യുടെ സന്നിധിയില്‍ ആവുമ്പോള്‍ ലഭിക്കുന്ന വിശ്വാസപരമായ ഉണര്‍വും ദൈവസ്മരണയും കുടുംബങ്ങളുടെ കൂടെ കഴിയുമ്പോള്‍ കുറവ് സംഭവിക്കുന്നതിനെ കാപട്യമാകുമോ എന്ന് അവര്‍ ആശങ്കപ്പെട്ടു. ഒരിക്കല്‍ ഹന്‍ദല(റ) റസൂല്‍(സ)നോട് പരിഭവപ്പെട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറയുകയുണ്ടായി. 

''എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം. എന്റെ അടുത്തായിരിക്കുമ്പോഴുള്ള അവസ്ഥയിലും ആത്മീയസ്മരണയിലും നിങ്ങള്‍ നിരന്തരം നിലകൊണ്ടിരുന്നെങ്കില്‍ മലക്കുകള്‍ നിങ്ങളുടെ കിടപ്പറകളിലും വഴികളിലും നിങ്ങളെ ഹസ്തദാനം ചെയ്തു സ്വീകരിക്കുമായിരുന്നു. പക്ഷേ, ഹന്‍ദ്വലാ, ഒരുവേള ഇങ്ങനെയാണെങ്കില്‍ മറ്റൊരുവേള അങ്ങനെയായിരിക്കും. അദ്ദേഹം ഇത് മൂന്ന് പ്രാവശ്യം പറഞ്ഞു'' (മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).
 

Feedback
  • Wednesday Aug 20, 2025
  • Safar 25 1447