Skip to main content

കപടവിശ്വാസിയുടെ സ്വഭാവങ്ങള്‍ (15)

അവിശ്വാസത്തേക്കാള്‍ ഗൗരവതരമായ അവസ്ഥയാണ് കപടവിശ്വാസം. വളരെ മുമ്പുണ്ടായിരുന്നതും ഇപ്പോള്‍ തീരെയില്ലാത്തതുമായ ഒരു ജനവിഭാഗമല്ല കപടവിശ്വാസികള്‍. വിശ്വാസം നടിച്ച് കര്‍മങ്ങളില്‍ ആത്മാര്‍ഥതയും സത്യസന്ധതയും തീരെയില്ലാതെ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ കപടരുടെ ദുഷ്‌ചെയ്തികള്‍ എക്കാലത്തും വലിയ വിന സൃഷ്ടിച്ചിട്ടുണ്ട്. സമൂഹ ഭദ്രത തകര്‍ക്കുന്ന കപടവിശ്വാസികളെക്കുറിച്ച് ജാഗ്രത പാലിക്കുവാനും നമ്മുടെ വിശ്വാസങ്ങളിലും കര്‍മങ്ങളിലും നിലപാടുകളിലും കാപട്യത്തിന്റെ കളങ്കമേല്‍ക്കാതെ ജീവിക്കാനും സാധിച്ചാല്‍ മാത്രമേ നാം വിജയികളാവുകയുള്ളൂ. അത് കൊണ്ട് ഇക്കൂട്ടരുടെ ദുഷ്‌ചെയ്തികളെയും ദുസ്വഭാവങ്ങളെയും സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും നബി(സ)യുടെ വചനങ്ങളും വളരെ വ്യക്തമായി നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.

Feedback
  • Saturday Jul 12, 2025
  • Muharram 16 1447