Skip to main content

അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങള്‍

നാവുകൊണ്ടാണ് നാം സംസാരിക്കുന്നത് എന്ന് പറയാമെങ്കിലും നാവും ചുണ്ടുകളും പല്ലുകളും തൊണ്ടയും അണ്ണാക്കും എല്ലാം ചേര്‍ന്നാണ് സംസാരം രൂപപ്പെടുന്നത്. ചിലപ്പോള്‍ നാവും പല്ലുകളും, ചിലപ്പോള്‍ ചുണ്ടുകള്‍ മാത്രവും മറ്റു ചിലപ്പോള്‍ തൊണ്ടയുടെ അകത്തളങ്ങളുമെല്ലാം ശബ്ദവും അക്ഷരവും പുറത്തേക്കുവരുന്ന പ്രക്രിയയില്‍ ഭാഗഭാക്കാകുന്നു. ഓരോ അക്ഷരത്തിനും പ്രത്യേക ഉത്ഭവസ്ഥാനമുണ്ട്. 28 അക്ഷരങ്ങള്‍ക്കും ഇരുപത്തിയെട്ട് സ്ഥാനങ്ങള്‍. ആ സ്ഥാനങ്ങള്‍ അറബിഭാഷയില്‍ മഖാരിജുല്‍ ഹുറൂഫ് എന്ന് അറിയപ്പെടുന്നു.

ഉത്ഭവസ്ഥാനങ്ങള്‍ (വായുടെ മുന്‍ഭാഗത്തുനിന്ന് പിന്‍ഭാഗത്തേക്ക്)

സാങ്കേതിക നാമങ്ങള്‍ 

ഉത്ഭവ സ്ഥാനം

 അക്ഷരം

شفوية  

രണ്ട് ചുണ്ടുകള്‍ ചേര്‍ത്ത് 

 م، ب

 

രണ്ട് ചുണ്ടുകള്‍ കൂര്‍പ്പിച്ച് വിടര്‍ത്തി

 و

 

 മേലേ മുന്‍പല്ലുകളുടെ അഗ്രവും കീഴ്ചുണ്ടും

ف

لثوية

നാവിന്റെ അഗ്രവും മേലെ മുന്‍പല്ലുകളുടെ അറ്റവും  

 ث، ذ، ظ

نطعية

നാവിന്റെ അഗ്രവും മേലെ മുന്‍പല്ലുകളും മുരടും

ت، د، ط

ضرسية 

നാവിന്റെ പാര്‍ശ്വവും അണപ്പല്ലുകളും ചേര്‍ന്ന്  

ض

ذلقية 

നാവിന്റെ അറ്റവും പാര്‍ശ്വവും മേലെ മുന്‍പല്ലുകളുടെ മോണയും ചേര്‍ന്ന്

 ل

 

ل ന്റെ അല്പം പിന്‍ഭാഗത്ത്

ن

 

നാവിന്റെ അഗ്രത്തിന്റെ പുറംഭാഗവും മേലെ മോണയും 

 ر

صفرية أو أسلية 

നാവിന്റെ അറ്റവും മുന്‍പല്ലുകളുടെ ഇടയും

 ز  س   ص

شجرية

നാവിന്റെ മധ്യവും മേലണ്ണാക്കിന്റെ മുന്‍വശവും ചേര്‍ന്ന

ش  ح

 

നാവിന്റെ മധ്യവും മേലണ്ണാക്കിന്റെ മധ്യഭാഗവും ചേര്‍ന്ന് 

 ي

لهوية  

നാവിന്റെ മേലറ്റവും മേലണ്ണാക്കും

ك

 

നാവിന്റെ അങ്ങേയറ്റവും തൊട്ടുമുകളിലുള്ള അണ്ണാക്കും ചേര്‍ന്ന്  

 ق

حلقية  

തൊണ്ടയുടെ വായയോടടുത്ത ഭാഗം 

خ  غ

 

തൊണ്ടയുടെ മധ്യഭാഗം

 ح  ع

 

തൊണ്ടയുടെ അങ്ങേയറ്റം

 ء  هـ

جوفية 

ദീര്‍ഘശബ്ദത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ ശബ്ദം വരുന്നത് തൊണ്ടയുടെ താഴെ നിന്നാണ് 

 ا  و  ى

 
  
  
 
 
 
 

Feedback