Skip to main content

الهمزة

അറബി അക്ഷരമാലയിലെ ആദ്യക്ഷരം ا ആണ്. എന്നാല്‍ അ,ഇ,ഉ ശബ്ദങ്ങള്‍ അലിഫിന്റെതല്ല. همزة യുടെതാണ്. ഡിക്ഷനറികളില്‍ ആദ്യക്ഷരം همزة യാണ്. കാരണം അലിഫ് ആദ്യക്ഷരമായി അറബി ഭാഷയില്‍ പദങ്ങള്‍ വരില്ല. അലിഫ് അകാര ദീര്‍ഘത്തിനുള്ളത് മാത്രമാണ്.ആയതിനാല്‍ همزة യെപ്പറ്റി സാമാന്യമായി ധാരണ അത്യാവശ്യമാണ്.

 
همزة രണ്ട് തരമുണ്ട് همزة الوصل ، همزة القطع


ഏത് അവസ്ഥയിലും കൃത്യമായി ഉച്ചരിക്കപ്പെടേണ്ടതാണ് همزة القطع.  ഉദാഹരണം: 
 أب،أم، إبراهيم،رأس، ذئب

പദാദ്യത്തില്‍ വരികയും മുമ്പുവന്ന പദത്തോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണത്തില്‍ ഇല്ലാതാവുകയും ചെയ്യുന്ന همزة യെ همزة الوصل എന്നു പറയുന്നു.
ഉദാഹരണം: الله എന്ന പദത്തിന്റെ ആദ്യാക്ഷരം همزة യാണ്. എന്നാല്‍ والله എന്നെഴുതിയാല്‍ همزة ഉച്ചരിക്കാതെ 'വല്ലാഹു' എന്നാണ് വായിക്കേണ്ടത്. ഇങ്ങനെ മറ്റൊന്നിനോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചാരണം ഇല്ലാതാവുന്നതാണ് همزة الوصل.


الله ലെ ആദ്യാക്ഷരം همزة  الوصل ആണ്. 
اقرأ എന്ന പദത്തില്‍ ആദ്യത്തേത്  همزة الوصل ഉം രണ്ടാമത്തേത് همزة القطع ഉം ആണ്.         
همزة الوصل ഉം همزة القطع ഉം തിരിച്ചറിയാന്‍വേണ്ടി എഴുത്തിലും മാറ്റം സൂചിപ്പിക്കാറുണ്ട്. 
ا   همزة الوصل  എന്നും    همزة القطع    أ  എന്നും എഴുതിവരുന്നു.


همزة الوصل കൊണ്ട് പദം ആരംഭിക്കുകയാണെങ്കില് همزةക്ക് ഉച്ചാരണം നല്കണം. ചേര്‍ത്തു വായിക്കുമ്പോള്‍ ഉച്ചരിക്കാനും പാടില്ല.


الشَّهرُ الْحَرَامُ باِلشَّهْرِ الحَرَامِ എന്ന ആയത്തില്‍ الشهر ലെ ആദ്യക്ഷരം الوصل همزة ആണ്. ഒന്നാമത്തേത് الشَّهرُ എന്ന് വായിക്കുകയും അതേപദം ب യോട് ചേര്‍ത്ത് വായിച്ചാല്‍ 'അ' എന്ന ഉച്ചാരണം പോവുകയും ചെയ്തു. 'ബി അശ്ശഹ്‌രി' എന്നത് 'ബിശ്ശഹ്‌രി' എന്നായി മാറി.

هَمزَةُ الوَصْلِ

همزة الوصل ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍ ബാക്കിയുള്ളത് همزة القطع ആണെന്ന് മനസ്സിലാക്കാം.
അറബി ഭാഷയിലെ പദങ്ങള്‍ حَرْف، فِعْل، اِسْم   ഇവയിലേതെങ്കിലും ഒന്നായിരിക്കും. ഈ മൂന്ന് ഇനങ്ങളിലും همزة الوصل ഉണ്ട്. اِسْم കളില്‍ ഒന്‍പത് എണ്ണവും حَرْف ല്‍ ഒരെണ്ണവും, فِعْل കളില്‍ ചില വിഭാഗങ്ങളും همزة الوصل ല്‍ പെട്ടതാണ്. 


താഴെ പറയുന്ന ഒന്‍പത് നാമ പദങ്ങള്‍ മാത്രമേ همزة الوصل കൊണ്ട് ആരംഭിക്കുന്നുള്ളൂ.   ¡
اِسْم، اِبْن ،اِبْنَة،   اِثْنَانِ، اِثْنَتَانِ ،اِمْرُؤ، اِمْرَأة ،اَيْمُ ،اِست 


ഈ പദങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വന്ന ഉദാഹരണങ്ങള്‍:


سَبِّح اسْمَ رَبِّكَ الأعْلَى  
فَقَالَ رَبِّ إنَّ ابْنِي مِن أهلَى
إنِّي اُرِيدُ أن اُنكِحَكَ إحْدَى ابْنَتَيَّ
ثَانِي اثْنَيْنِ إذْ هُمَا فِي الْغاَرِ 
فَوْقَ اثْنَتَيْنِ 
إِنِ امْرُؤُ هَلَكَ لَيْسَ لَهُ وَلَدٌ
الّذين كَفَرُوا امْرَأتَ نُوحٍ وَامْرَأتَ لُوطٍ
الحروف

حرف -കളില്‍ ال മാത്രമേ همزة الوصل ല്‍ ആരംഭിക്കുന്നുള്ളൂ.
ഉദാ:
الحَمْدُ  والْعَصْر وَالْفَجْر

الفعل


فعل കളില്‍ താഴെ പറയുന്ന വിഭാഗങ്ങള്‍ همزة الوصل ന് ഉദാഹരണങ്ങളാണ്.
1. ثُلاَثِي مُجَرَّد (മൂന്നക്ഷരമുള്ള)കളുടെ കല്പനാ രൂപങ്ങള്‍.
ഉദാ:   رَبِّ ارْحَمهُمَا              وَاسْمَع وَانْظُرْنَا            اقْرَأ باسم رَبِّكَ

2. ثلاثي مزيد ല്‍ അഞ്ചും ആറും അക്ഷരങ്ങളുള്ള فعل കളുടെ مصدر، امر، ماضي എന്നിവയില്‍ വരുന്നത് همزة الوصل ആണ്. اِسْتَفْعَل     اِنْفَعَلَ   اِفْتَعَلَ     എന്നീ وزن കളിലാണ് ഇവ വരുന്നത്.
ഉദാ: اِذَا السَّمَاء انْفَطَرَت          وَإذَا الْكَوَاكِبُ انْتَثَرَت             وَاسْتَغْشَوْا ثِيَابَهُم


همزة القطع


حرف، فعل، اسم എന്നീ വിഭാഗങ്ങളില്‍ മേല്‍ പറഞ്ഞവയൊഴിച്ച് ബാക്കിയെല്ലാം همزة القطع ആണ്. ഇത് പദങ്ങളുടെ ആദ്യത്തിലും മധ്യത്തിലും അന്ത്യത്തിലും വരും. همزة القطعന്റെ സൂചകമാണ് ء എന്ന ചിഹ്നം.
ഉദാ:      وَأوْحَيْنَا إلَى مُوسَى أن ألْقِ عَصَاكَ فَإِذَا هِيَ تَلْقَف مَا يَأْفِكُون
ءأنْتُم أشَدُّ خَلْقًا أمِ السَّمَاءُ بَنَاهَا

ഈ ആയത്തുകളില്‍ നിറം കൊടുത്തതെല്ലാം همزة القطع ആണ്.


തൊണ്ടയുടെ അങ്ങേ അറ്റമാണ് همزة യുടെ مخرج  (ഉച്ചാരണ സ്ഥലം). വളരെ വ്യക്തമായിട്ടാണ് ഇത് ഉച്ചരിക്കേണ്ടത്. ഉച്ചാരണത്തില്‍ മറ്റൊന്നിലേക്ക് ഉള്‍ച്ചേര്‍ന്ന് പോകരുത്.


 

Feedback