Skip to main content

ദാനം ഇസ്‌ലാമിക മുന്‍ഗണനകള്‍


•    സ്വന്തം ജീവിതത്തിന്റെയും താന്‍ പുലര്‍ത്തേണ്ടവരുടെയും അത്യാവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളതില്‍                    നിന്നാണ് ദാനംചെയ്യേണ്ടത് (2:219).
•    മക്കളെ യാചകരാക്കി വിടുന്നവിധം ദാനംചെയ്യരുതെന്ന് നബി(സ്വ) പറയുന്നു.
•    ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഭാവിക്കുവേണ്ടി ഒന്നും കരുതിവെക്കാതെ ദാനംചെയ്യേണ്ടി വരും.                         അബൂബക്ര്‍(റ) തബൂക്ക് യുദ്ധഫണ്ടിലേക്ക് തന്റെ മുഴു സമ്പാദ്യവും ദാനം ചെയ്തു.
•    ഏറ്റവും ഇഷ്ടപ്പെട്ടതാണ് ദാനം ചെയ്യേണ്ടത്. അതിലാണ് പുണ്യം ലഭിക്കുക എന്ന് ഖുര്‍ആന്‍ (3:92).
•    നിഷിദ്ധവസ്തുക്കള്‍ ദാനം നല്കാന്‍ പാടില്ല. അല്ലാഹു ശുദ്ധമായതേ സ്വീകരിക്കൂ. 
•    തനിക്ക് ആവശ്യമുണ്ടായിരിക്കെ നല്കുന്ന ദാനമാണ് ഏറ്റവും പ്രതിഫലാര്‍ഹമായത്. ഖുര്‍ആന്‍(59:9).
•    കുടുംബത്തിന് നല്കുന്ന ചെലവുകള്‍ ദാനമാണ്. 
•    ബന്ധുക്കള്‍ക്ക് നല്കുന്ന ദാനത്തിന് ഇരട്ടി പുണ്യമുണ്ട്. 
•    ദാനങ്ങളില്‍ ആദ്യ പരിഗണന കുടുംബത്തിനാണ്. 
•    രഹസ്യമായി ചെയ്യുന്നതാണ് ഏറെ പുണ്യം.
•    ദാനം പരസ്യമാക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍ പുണ്യമാകും. 
•    അര്‍ഹരെ കണ്ടെത്തി കൊടുക്കുന്നതാണ് കൂടുതല്‍ പ്രതിഫലാര്‍ഹം. 
•    ചോദിച്ചു വരുന്നവരെ വെറുതെ മടക്കരുത്. 
•    നന്മയില്‍ മാത്രമേ ദാനം ചെയ്യാവൂ. 
•    അനുവദനീയവും പ്രയോജനകരമവുമായ വസ്തുക്കളേ ദാനം ചെയ്യാവൂ
•    പച്ചക്കരളുള്ള ഏതു ജീവിക്കു ചെയ്യുന്ന നന്മയും ദാനമാണ്. 
•    അത്യാവശ്യക്കാര്‍ ഉണ്ടായിരിക്കെ മിച്ചം വെയ്ക്കാന്‍ പാടില്ല. 
•    മോശമായത് ദാനത്തിനായി മാറ്റിവെക്കരുത്. 
•    ദാനത്തിലൂടെ ഭൗതിക പ്രതിഫലം പ്രതീക്ഷിക്കരുത്. 
•    ദാനം എടുത്തു പറയുന്നതും വാങ്ങിയവനെ ഉപദ്രവിക്കുന്നതും കുറ്റകരമാണ്. 
•    എത്ര ചെറുതും വലുതും ദാനം ചെയ്യാം. 
•    നിസ്സാരദാനവും തട്ടിക്കളയരുത്. 
•    ദാനം എഴുനൂറിരട്ടി വരെ പ്രതിഫലത്തിന് കാരണമാകും.
•    സാമൂഹിക വിഷയങ്ങളിലും ദാനം ചെയ്യാവുന്നതാണ്. 
•    പ്രഥമ പരിഗണന ഭക്ഷണത്തിനാണ്.
•    ദാനം പാപങ്ങള്‍ മായ്ക്കും. 
•    ദാനം പരലോകത്ത് ശിപാര്‍ശകനാകും. 
•    പ്രകടനപരമായ ദാനത്തിന്റെ ഫലം നരകശിക്ഷയാണ്. 
•    ദാനം സ്വീകരിക്കുന്നവന്റെ അഭിമാനം പ്രധാനമാണ്. 
•    ദാനം സ്വീകരിക്കാം. കൊടുക്കുന്ന കൈയാണ് ഉത്തമം. 
•    ദാനം ഔദാര്യമല്ല, നമ്മുടെ പരലോക രക്ഷയാണ്. 
•    ലുബ്ധും ലുബ്ധിനുള്ള ഉപദേശവും കുറ്റകരമാണ്, (ഖുര്‍ആന്‍4:37).

Feedback