Skip to main content

പ്രോവിഡന്റ് ഫണ്ട്

തൊഴിലുടമ തൊഴിലാളിക്ക് അവന്റെ സേവന കാലം  പൂര്‍ത്തിയായിട്ടോ അല്ലെങ്കില്‍ അതിനു മുമ്പ് സേവനം അവസാനിപ്പിച്ച് അവനെ ജോലിയില്‍നിന്ന് പിരിച്ചുവിടുമ്പോഴോ അല്ലെങ്കില്‍ സ്വയം പിരിഞ്ഞുപോകൂമ്പോഴോ നല്‍കുന്ന പി.എഫ് പോലെയുള്ള സേവനാന്ത്യ ഫണ്ടിന് സകാത്ത് നിര്‍ബന്ധമുണ്ടോ എന്നതിന് അത്തരം ഫണ്ടുകളുടെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. ഈ ഫണ്ട് തൊഴിലാളിയുടെ പങ്കാളിത്തത്തോടെയുള്ളതോ അല്ലെങ്കില്‍ അത് അവന്റെ അവകാശവും അവനു അത് ഏതവസ്ഥയിലും നിര്‍ബന്ധമായും ലഭിക്കുന്നതുമാണെങ്കില്‍ അതിനു സകാത്ത് ഓരോ വര്‍ഷവും എത്രയാണ് അതാത് വര്‍ഷം ഫണ്ടില്‍ ഉള്ളത് എന്നത് കണക്കാക്കി നല്‍കേണ്ടതാണ്. എന്നാല്‍ ഇത് തൊഴിലുടമ തന്റെ തൊഴിലാളിക്ക് നല്‍കുന്ന കേവലമൊരു ഒരു ഗ്രാന്‍ഡോ സമ്മാനമോ ആയാണ് നല്‍കപ്പെടുന്നത് എങ്കില്‍ അതിനുള്ള സകാത്ത് അത് ലഭിച്ചുകഴിഞ്ഞതു മുതല്‍ നല്‍കിയാല്‍ മതി.


 

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback
  • Tuesday Jun 24, 2025
  • Dhu al-Hijja 27 1446