Skip to main content

മറ്റൊരാള്‍ക്ക് നല്‍കിയകടം

കടംകൊടുത്ത പണത്തിനു സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് എങ്ങനെ യാണ് എന്നതിനെക്കുറിച്ചും സ്വഹാബികളുടെ കാലംമുതല്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായ ക്കാരാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ കടങ്ങളെ താഴെകൊടുത്ത പ്രകാരം തരംതിരിച്ചിരിക്കുന്നു.

അവധിയെത്തിയതും ഏതുസമയത്തും തിരിച്ചുലഭിക്കുമെന്നുറപ്പുള്ളതുമായ കടങ്ങള്‍
ഇത്തരം കടങ്ങള്‍  നമ്മുടെ കൈവശമുള്ള പണത്തെപ്പോലെത്തന്നെയാണത്. അതിനാല്‍ അവയ്ക്ക് സകാത്ത് നിര്‍ബന്ധമാണ്.

തിരിച്ചുകിട്ടുമെന്നുറപ്പുള്ളതും എന്നാല്‍  അവധിയെത്താത്തതുമായ  കടങ്ങള്‍ 
ഇത്തരം കടങ്ങള്‍ക്കു കടംകൊടുത്ത തുക തിരിച്ചുകിട്ടിയശേഷം ഹൗല്‍ (വര്‍ഷം) തികയുമ്പോള്‍ അതിന്റെ സകാത്ത് നല്‍കിയാല്‍ മതി. ഇതാണ് ശൈഖുല്‍ഇസ്ലാം ഇബ്‌നു തൈമിയ(റ)യുടെ അഭി പ്രായം. എന്നാല്‍ ശൈഖ് ഇബ്‌നു ഉസൈമീന്‍(റ) ശൈഖ് ഇബ്‌നുബാസ്(റ) തുടങ്ങിയ പണ്ഡിത ന്മാര്‍ അഭിപ്രായപ്പെടുന്നത് അവധിയെത്താത്ത, തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള കടമാണെങ്കില്‍ തന്റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ ആ തുകകൂടി കൂട്ടുക എന്നതാണ് സൂക്ഷ്മതക്ക് നല്ലത് എന്നാണ്.

തിരിച്ചുകിട്ടുമെന്നു യാതൊരു ഉറപ്പുമില്ലാത്ത കടങ്ങള്‍ 
ഇത്തരം കടങ്ങള്‍ക്ക് അവ തിരിച്ചുകിട്ടിയ ശേഷം മാത്രം സകാത്ത് നല്‍കിയാല്‍ മതി.

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍

Feedback