Skip to main content

ബിദ്അത്ത്

മാതൃകയില്ലാതെ പുതുതായി ആവിഷ്‌കരിച്ച കാര്യം എന്നാണ് ബിദ്അത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം. ആചരിക്കാനായി പുതിയ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതിനെ 'ഇബ്തിദാഅ്' എന്നു പറയുന്നു. 

മതത്തില്‍ പുതിയ ആചാരമായി കൊണ്ടു വന്ന കാര്യത്തെ ബിദ്അത്ത് എന്നു പറയുന്നു. നബി(സ്വ)യുടെ നിര്‍ദേശത്തിലില്ലാത്ത വല്ലതും പുതുതായി ഉണ്ടാക്കലാണ് ശറഇന്റെ വീക്ഷണത്തില്‍ ബിദ്അത്ത്. 

അല്ലാഹു അവന്റെ വിശുദ്ധ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലൂടെയും അതിന്റെ വിവരണമായ പ്രവാചക വചനങ്ങളുലൂടെയും പൂര്‍ത്തീകരിച്ച് തന്ന മതത്തിന്റെ കാര്യത്തില്‍ പുതിയതായി വല്ലതും കൂട്ടിക്കലര്‍ത്തിയാല്‍ അതാണ് ബിദ്അത്ത്. മുഹമ്മദ് നബി(സ) പറഞ്ഞു: ''നമ്മുടെ ഈ ദീനിന്റെ കാര്യത്തില്‍ ആരെങ്കിലും പുതുതായി എന്തെങ്കിലും കൂട്ടിചേര്‍ത്താല്‍ അത് തള്ളപ്പെടേണ്ടതാണ്.'' നബി(സ്വ) പറഞ്ഞു. ''ഏറ്റവും നല്ല ചര്യ മുഹമ്മദ് നബി(സ)യുടെ ചര്യയാണ്. ഏറ്റവും വലിയ തിന്മ പുതുതായി ഉണ്ടാക്കുന്ന മത കാര്യങ്ങളാണ്. എല്ലാ ബിദ്അത്തുകളും വഴികേടാണ്.''


 

Feedback