Skip to main content

ഇഹ്‌സാന്‍

ഇഹ്‌സാന്‍ എന്ന അറബി പദത്തിന് നന്മ, നന്നാക്കുക, ഗുണം ചെയ്യുക എന്നൊക്കെയാണ് അര്‍ഥം. അല്ലാഹു പറയുന്നു: തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു (17:23). ഇവിടെ പ്രയോഗിച്ചിരിക്കുന്ന പദം 'ഇഹ്‌സാന്‍' എന്നാണ്. ഇഹ്‌സാന്‍ എന്ന പദം നബി(സ്വ)യുടെ വചനങ്ങളിലും നന്മ ചെയ്യുന്നതിനെയും നന്നായി ചെയ്യുന്നതിനേയും സൂചിപ്പിച്ചു കൊണ്ടാണ് പ്രയോഗിച്ചിട്ടുള്ളത്. അയല്‍ക്കാരോടുള്ള ഇഹ്‌സാന്‍, അനാഥരോടുള്ള ഇഹ്‌സാന്‍, വിധവകളോടുള്ള ഇഹ്‌സാന്‍, മൃഗങ്ങളോടുള്ള ഇഹ്‌സാന്‍ തുടങ്ങിയവ ഹദീസുകളില്‍ വിശദീകരിച്ചിട്ടുണ്ട്. 

നിങ്ങള്‍ ഇഹ്‌സാന്‍ ചെയ്യുക, ഇഹ്‌സാന്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് ഖുര്‍ആന്‍ വാക്യത്തിലും കാണാന്‍ കഴിയും.  ''നീ നിന്റെ രക്ഷിതാവിനെ കാണുന്നുവെന്ന പോലെ അവന് ഇബാദത്ത് (ആരാധന) ചെയ്യുക. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്.'' ഒരിക്കല്‍ നബി(സ്വ) ഇഹ്‌സാന്‍ വിശദീകരിച്ചത് ഇപ്രകാരമായിരുന്നു.


 

Feedback