Skip to main content

ഇജ്മാഅ്

യോജിക്കുക, നിര്‍ണയിക്കുക എന്നൊക്കെയാണ് ഇജ്മാഅ് എന്നതിന്റെ ഭാഷാര്‍ഥം. 

വിശുദ്ധ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ വ്യക്തമായ സൂചനയോ വിധിയോ കണ്ടെത്താന്‍ കഴിയാത്ത വിഷയങ്ങളില്‍ പ്രവാചകന്റെ കാലശേഷം മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാര്‍ വിശുദ്ധ ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായി അവലംബിച്ച് കൊണ്ട് ഗവേഷണം ചെയ്യുകയും (ഇജ്തിഹാദ് നടത്തുകയും) കൂടിയാലോചനയിലൂടെ ഏകോപിച്ച അഭിപ്രായത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇങ്ങനെയുള്ള ഏകോപിതാഭിപ്രായത്തിനാണ് സാങ്കേതികാര്‍ഥത്തില്‍ ഇജ്മാഅ് എന്നു പറയുന്നത്.

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ വിശുദ്ധ ഖുര്‍ആനും നബിചര്യയ്ക്കും ശേഷം മൂന്നാമത്തെ പ്രമാണമായി മുസ്‌ലിം ലോകം അംഗീകരിച്ചത് ഇജ്മാഅ്നെയാണ്.

 

Feedback