Skip to main content

സുന്നത്ത്

സുന്നത്ത് എന്ന അറബി പദത്തിന് ചര്യ, സമ്പ്രദായം, പ്രകൃതി, മാര്‍ഗം, എന്നെല്ലാമാണ്് അര്‍ഥം. ഭാഷയുടെ അടിസ്ഥാന പ്രയോഗമനുസരിച്ച് സുന്നത്ത് എന്നാല്‍ മാര്‍ഗം എന്നാണ്. സുന്നത്ത് എന്ന പദം നന്മയിലേക്കും തിന്മയിലേക്കും ചേര്‍ത്തി ഉപയോഗിക്കുന്നു. 'സുന്നത്തുന്‍ ഹസന' നല്ല ചര്യ, നല്ല മാര്‍ഗം എന്ന അര്‍ഥത്തിലും 'സുന്നത്തുന്‍ സയ്യിഅ' ചീത്ത മാര്‍ഗം, ചീത്ത ചര്യ എന്ന അര്‍ഥത്തിലും പ്രയോഗിക്കാറുണ്ട്.

നബി(സ്വ)യുടെ വാക്കും പ്രവൃത്തിയും അനുവാദവും അംഗീകാരവും ഉള്‍ക്കൊള്ളുന്ന നബിചര്യക്കാണ് സാങ്കേതികമായി 'സുന്നത്ത്' എന്നു പറയുന്നത്. ഖുര്‍ആനിന് നബി(സ്വ) നല്‍കിയ വിവരണം, ഖുര്‍ആന്റെ താല്പര്യാനുസൃതമുള്ള നബി(സ്വ)യുടെ പ്രവര്‍ത്തനം, ഖുര്‍ആന്റെ താല്പര്യത്തിനൊത്ത് തന്നെ അവിടുന്ന് കൂടുതലായി നല്‍കിയ നിര്‍ദേശം എന്നിവയെല്ലാം സുന്നത്തിന്റെ ഭാഗമാണ്. വിശുദ്ധ ഖുര്‍ആനും നബിചര്യയും (സുന്നത്ത്) ആണ് ഇസ്‌ലാമിലെ മൗലിക പ്രമാണങ്ങള്‍.

ഐഛിക കര്‍മങ്ങള്‍ (നിര്‍ബന്ധങ്ങളല്ലാത്തവ)ക്ക് കര്‍മ ശാസ്ത്ര പണ്ഡിതര്‍ 'സുന്നത്ത്'  എന്നു പ്രയോഗിച്ചിട്ടുണ്ട്. സുന്നത്ത് നമസ്‌കാരം തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങനെ വന്നതാണ്.
 

Feedback