Skip to main content

രാജഭരണവും ഇസ്‌ലാമും

ഒരു ഭരണ രീതിയെയും ഇസ്‌ലാം നിരുപാധികം വിലക്കുന്നില്ല എന്നതിനാല്‍ തന്നെ രാജഭരണം അഥവാ മലികിയ്യത്തിനെയും ഇസ്‌ലാം നിരാകരിക്കുന്നില്ല. ഇന്ന് പല മുസ്‌ലിം രാജ്യങ്ങളിലും നിലനില്‍ക്കുന്നത് രാജഭരണമാണ്. പൗരന്മാരുടെ ക്ഷേമവും കാര്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ കൂടിയാലോചനയും പ്രായോഗികമായി നിര്‍വഹിക്കാന്‍ സാധിക്കുന്നുവെങ്കില്‍ പ്രസ്തുത ഭരണ രീതി ഇസ്‌ലാമികമായി സാധുതയുള്ളതാണ്. ഇസ്‌ലാമിക വിരുദ്ധമായ ഭരണ നിര്‍വഹണമാണെങ്കില്‍ ഏത് ഭരണരീതിയായാലും അത് ഇസ്‌ലാമികമായി അംഗീകരിക്കപ്പെടില്ലതാനും. ഖുലഫാഉര്‍റാശിദുകള്‍ക്ക് ശേഷം വന്ന ഖിലാഫത്തുകള്‍ ഏതാണ്ട് രാജഭരണം പോലെത്തന്നെയായിരുന്നു. രാജാവായ പിതാവിനു ശേഷം മകന്‍ അധികാരം ഏറ്റെടുക്കുന്ന സ്ഥിതി തുടര്‍ന്നു. 

Feedback