Skip to main content

കച്ചവടം: സൂക്ഷിക്കേണ്ട കാര്യങ്ങള്‍ (7)

അല്ലാഹു അനുവദിച്ച ഒരു ജീവിതോപാധിയാണ് കച്ചവടം. സമ്പത്തിന്റെ വിനിമയ മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നാണ് ബിസിനസ്. കാലം മാറുന്നതിനനു സരിച്ച് സമ്പദ്ഘടനയില്‍ മാറ്റം വരുന്നതു പോലെത്തന്നെ 'കച്ചവടം' എന്ന സാമ്പത്തിക വിനിമയ പ്രക്രിയയിലും വമ്പിച്ച മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇസ്‌ലാമികമായി ചിന്തിക്കുമ്പോള്‍ നബി(സ്വ)യുടെ കാലത്തുണ്ടായിരുന്ന കച്ചവടരീതി ഇന്നില്ല. ഇന്ന് നിലവിലുള്ള രീതികളും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും മുന്‍കാല കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യാത്തവയാണ്. പക്ഷേ, നബി(സ്വ) പഠിപ്പിച്ച അടിസ്ഥാനപരമായ മൂല്യങ്ങള്‍ ഏതുസാഹചര്യത്തിലും കാത്തുസൂക്ഷിക്കപ്പെ ടേണ്ടതുണ്ട്. കാരണ മൂല്യങ്ങള്‍ കാലഹരണപ്പെടില്ല. കാലപകര്‍ച്ചയില്‍ മാറ്റവും വരില്ല. ആയതിനാല്‍ കച്ചവടരംഗത്തും സൂക്ഷിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടു മാത്രമേ മുന്നോട്ടു നീങ്ങാവൂ.

Feedback