Skip to main content

പിതാവൊത്ത സഹോദര പുത്രന്‍, നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍

പിതാവൊത്ത സഹോദരന്റെ പുത്രനു ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന്റെ പുത്രനു അനന്തരാവകാശം ലഭിക്കുന്നു.

    1. പുത്രന്‍      
2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
    3. പിതാവ്
    4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
    5. നേര്‍ സഹോദരന്‍ 
    6. പിതാവൊത്ത സഹോദരന്‍
    7. നേര്‍ സഹോദരി  + പുത്രി / പുത്രന്റെ പുത്രി  
    8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
    9. നേര്‍ സഹോദരന്റെ പുത്രന്‍
 

 

മുഴുവന്‍

 

മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍

 

ബാക്കി

 

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി

 

തുല്യമായി

 

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്റെ പുത്രന്മാന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.   

 

നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍

നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.
    
1. പുത്രന്‍ 
2. പൗത്രന്‍ (പുത്രന്റെ പുത്രന്‍) പൗത്രന്റെ പുത്രന്‍ 
3. പിതാവ്
4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ് 
5. നേര്‍ സഹോദരന്‍ 
6. പിതാവൊത്ത സഹോദരന്‍
7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി  
8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
9. നേര്‍ സഹോദരന്റെ പുത്രന്‍ 
10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
 

 

മുഴുവന്‍

 

മരിച്ചയാള്‍ക്ക് നേര്‍ സഹോദരന്റെ പുത്രന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

 

ബാക്കി

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി

 

തുല്യമായി

മരിച്ചയാള്‍ക്ക് ഒന്നിലധികം നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

Feedback