Skip to main content

പിതാവ്, മാതാവ്

പിതാവ്

ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച വിവാഹത്തിലൂടെയുള്ള പിതൃത്വമായിരിക്കണം.  
പിതാവിന് മൂന്നു നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

1) നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി മാത്രം ലഭിക്കുന്നു.
2) ചിലപ്പോള്‍ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കി ലഭിക്കുന്നു.
3) മറ്റു ചിലപ്പോള്‍ നിശ്ചിത ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരി ലഭിക്കുന്നതിനു പുറമേ ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ നിശ്ചിത ഓഹരിക്കാരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും ലഭിക്കുന്നു.

പിതാവ് പ്രഥമ ഓഹരിക്കാരനാണ്. പിതാവിനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല.

 

മുഴുവന്‍

മരിച്ചയാള്‍ക്ക് പിതാവല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

1/6

 

മരിച്ചയാള്‍ക്ക് പുത്രനോ പുതന്റെ പുത്രനോ അത് പോലെ പുത്രന്‍മാരിലൂടെ താഴോട്ട് പൗത്രന്‍മാരുമുണ്ടെങ്കില്‍  (1/6 മാത്രം)

 

2/3

 

മരിച്ചയാള്‍ക്ക് പിതാവും മാതാവും മാത്രമാണ് അനന്തരാവകാശിക ളായിട്ടുള്ളതെങ്കില്‍ മൂന്നില്‍ രണ്ടു ഭാഗം പിതാവിനും മൂന്നില്‍ ഒന്ന് മാതാവിനും ലഭിക്കുന്നതാണ്.

 

ബാക്കി  

 

മരിച്ചയാള്‍ക്ക് നേര്‍ സന്താനങ്ങളോ അല്ലെങ്കില്‍ പുത്രന്‍മാരുടെ സന്താനങ്ങളോ അല്ലെങ്കില്‍ പൗത്രന്റെ സന്താനങ്ങളോ ഇല്ലെങ്കില്‍  പിതാവിന് നിശ്ചിത ഓഹരിക്കാരുടെ (ഉദാ: ഭര്‍ത്താവ്/ ഭാര്യ, മാതാവ് ) ഓഹരി കഴിച്ചു ബാക്കി ലഭിക്കുന്നതാണ്.

ബാക്കിയുടെ 2/3

 

(മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവകാശികളായിട്ടുള്ളത് എങ്കില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും കഴിച്ചാല്‍ പിതാവിനു മാതാവിനേക്കാള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതിനാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ച്  ബാക്കിയുടെ  (1/3) മാതാവിനും  (2/3) പിതാവിനും  ലഭിക്കുന്നതാണ്).

1/6 + ബാക്കി

 

മരിച്ചയാള്‍ക്ക് പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ അവരുടെ പുത്രന്‍മാരോ ഇല്ല എന്നാല്‍ പുത്രിമാരോ പുത്രന്റെ പുത്രിമാരോ പുത്രന്റെ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ ആകെ സ്വത്തിന്റെ (1/6) ഭാഗവും നിശ്ചിത ഓഹരിക്കാരുടെ ഓഹരി കഴിച്ചു ബാക്കിയും ലഭിക്കുന്നതാണ്.

മാതാവ്

മാതാവിനു ശിഷ്ട ഓഹരിക്കാരി എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
മാതാവ് പ്രഥമ ഓഹരിക്കാരിയാണ്. മാതാവിനെ അനന്തരാവകാശം ലഭിക്കുന്നതില്‍ നിന്ന് ആരും തടയുകയില്ല

 

1/3 + ബാക്കി

 

മരിച്ചയാള്‍ക്ക് മാതാവല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

 

1/6

 

മരിച്ചയാള്‍ക്ക്  നേര്‍ സന്താനങ്ങളോ പുത്രന്‍മാരുടെ സന്താനങ്ങളോ പുത്രന്റെ പുത്രന്റെ സന്താനങ്ങളോ ഒന്നിലധികം (പിതാവും മാതാവും ഒത്ത അല്ലെങ്കില്‍ പിതാവോ മാതാവോ ഒത്ത) സഹോദരങ്ങളോ ഉണ്ടെങ്കില്‍ (ഈ സഹോദരങ്ങള്‍ അനന്തരാവകാശികളല്ലെങ്കിലും)

1/3

 

മേല്‍പറഞ്ഞവരുടെ അഭാവത്തില്‍

 

ബാക്കിയുടെ 1/3

(മരിച്ചയാള്‍ക്ക് ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, പിതാവ്, മാതാവ് എന്നിവരാണ് അനന്തരാവകാശികളായിട്ടുള്ളത് എങ്കില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരിയും മാതാവിന്റെ ഓഹരിയും  കഴിച്ചാല്‍ പിതാവിനു മാതാവിനേക്കാള്‍ കുറഞ്ഞ ഓഹരിയേ ലഭിക്കുകയുള്ളു എന്നതിനാല്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാര്യയുടെ ഓഹരി കഴിച്ചു  ബാക്കിയുടെ  (1/3) മാതാവിനും  (2/3) പിതാവിനും  ലഭിക്കുന്നതാണ.് (പിതാവിന്റെ സ്ഥാനത്ത് പിതാമഹനാണെങ്കില്‍ ഇത് ബാധകമല്ല).

.

Feedback