Skip to main content

പിതാവൊത്ത സഹോദരന്‍, പിതാവൊത്ത സഹോദരി

പിതാവൊത്ത സഹോദരന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.
 
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.

    1. പുത്രന്‍
    2. പൗത്രന്‍, പൗത്രന്റെ പുത്രന്‍ 
    3. പിതാവ്
•    പിതാമഹന്‍ (പിതാവിന്റെ പിതാവ്) (ഹനഫി മദ്ഹബ് അനുസരിച്ച്)
    4. നേര്‍ സഹോദരന്‍
    5. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി 
            (നേര്‍ സഹോദരി പുത്രിയോടൊപ്പം ശിഷ്ട ഓഹാരിക്കാരിയാകുമെന്നതിനാല്‍)
•    ഒന്നോ ഒന്നിലധികമോ നേര്‍ സഹോദരിമാരുണ്ടെങ്കിലും പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നതാണ്.
 

 

മുഴുവന്‍

മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍

 

ബാക്കി

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി

 

തുല്യമായി

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

 

2:1

മരിച്ചയാള്‍ക്ക് പിതാവൊത്ത സഹോദരന്‍മാരോടൊപ്പം പിതാവൊത്ത സഹോദരിമാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു

പിതാവൊത്ത സഹോദരി


പിതാവൊത്ത സഹോദരിക്ക്  നിശ്ചിത ഓഹരിക്കാരി എന്ന നിലയിലോ അല്ലെങ്കില്‍ ശിഷ്ട ഓഹരിക്കാരി എന്ന നിലയിലോ അനന്തരാവകാശം ലഭിക്കുന്നു.
മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നു.
    1. പുത്രന്‍
    2. പൗത്രന്‍, പൗത്രന്റെ പുത്രന്‍
    3. പിതാവ്
•    പിതാമഹന്‍ (പിതാവിന്റെ പിതാവ്) (ഹനഫി മദ്ഹബ് അനുസരിച്ച്)
    4. നേര്‍ സഹോദരന്‍
    5. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി
    6. ഒന്നിലധികം നേര്‍ സഹോദരിമാര്‍
•    ഒരു നേര്‍ സഹോദരി മാത്രമാണുള്ളതെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുന്നതാണ്. 
•    പുത്രിയോ  പുത്രന്റെ പുത്രിയോ ഉണ്ടെങ്കില്‍ നേര്‍ സഹോദരി, ശിഷ്ട ഓഹരിക്കാരിയാകുമെന്നതിനാല്‍ പിതാവൊത്ത സഹോദരീ സഹോദരന്‍മാര്‍ക്ക് അനന്തരാവകാശം ലഭിക്കുന്നതല്ല.
•    ഒന്നിലധികം നേര്‍ സഹോദരിമാരുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം ലഭിക്കുകയില്ല. എന്നാല്‍ പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരന്‍മാരുമുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് അനന്തരാവകാശം (നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി) ലഭിക്കുകയും ചെയ്യും. 
•    എന്നാല്‍ മരിച്ചയാള്‍ക്ക് ഭര്‍ത്താവ്, മാതാവ്, ഒരു നേര്‍ സഹോദരി എന്നിവരുണ്ടെങ്കില്‍, പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരനുമുണ്ടെങ്കിലും രണ്ട് പേര്‍ക്കും സ്വത്ത് ലഭിക്കുകയില്ല ( രണ്ടു പേരും ശിഷ്ട ഓഹരിക്കാരാണ്. നിശ്ചിത ഓഹരിക്കാരുടേത് കഴിച്ച് സ്വത്ത് ബാക്കി ബാക്കിയുണ്ടാവില്ല എന്നതിനാല്‍ ) എന്നാല്‍ പിതാവൊത്ത സഹോദന്‍മാരില്ലെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിക്ഷിത ഓഹരിക്കാരി എന്ന നിലയില്‍ മറ്റു നിക്ഷിത ഓഹരിക്കാരുടെ കൂടെ ഓരോരുത്തരുടെയും അനുപാതമനുസരിച്ച്  അവകാശം ലഭിക്കുന്നതാണ്.

 

(1/2 + ബാക്കി)

 

മരിച്ചയാള്‍ക്ക് മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (1/2 + ബാക്കി = മുഴുവന്‍)

 

 

(2/3 + ബാക്കി)

 

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവൊത്ത സഹോദരിമാരല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍ (2/3 + ബാക്കി = മുഴുവന്‍)

 

1/2

മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര്‍ സഹോദരിയോ പിതാവൊത്ത സഹോദരന്‍മാരോ ഇല്ല എങ്കില്‍

 

2/3

 

മരിച്ചയാള്‍ക്ക് പുത്രിയോ പുത്രന്റെ പുത്രിയോ നേര്‍ സഹോദരിയോ പിതാവൊത്ത സഹോദരന്‍മാരില്ല. എന്നാല്‍ ഒന്നിലധികം പിതാവൊത്ത സഹോദരിമാരുണ്ടെങ്കില്‍  

 

 

1/6

 

നേര്‍ സഹോദരിയുണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് ആകെ സ്വത്തിന്റെ 1/6 ഭാഗം ലഭിക്കുന്നതാണ്. ഒന്നിലധികം പിതാവൊത്ത സഹോദരിമാര്‍ ഉണ്ടെങ്കില്‍ 1/6 അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും

 

2:1

 

പിതാവൊത്ത സഹോദരിയോടൊപ്പം പിതാവൊത്ത സഹോദരന്‍ മാരുമുണ്ടെങ്കില്‍ സഹോദരനു സഹോദരിയുടെ രണ്ട് ഓഹരി എന്ന തോതില്‍ ലഭിക്കുന്നു ( മറ്റു അവകാശികളില്ലെങ്കില്‍ ആകെ സ്വത്തും നിക്ഷിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കിയും) വീതിക്കപ്പെടും.

 

ബാക്കി

പുത്രിമാരോ പുത്രന്റെ പുത്രിമാരോ ഉണ്ടെങ്കില്‍ പിതാവൊത്ത സഹോദരിക്ക് നിശ്ചിത ഓഹരിയില്‍ നിന്ന് മാറി ശിഷ്ട ഓഹരിക്കരിയായി മാറുന്നതാണ്.

 

Feedback