Skip to main content

ഓള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ AIMIM  

തെലുങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ആള്‍ ഇന്ത്യാ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം AIMIM). ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളിലെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ട് അവരെ പ്രതിനിധീകരിക്കുക എന്നതാണ് ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ ലക്ഷ്യം. ദലിതുകള്‍, ആദിവാസികള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍, അധസ്ഥിത സമുദായങ്ങള്‍ എന്നിവരുടെ അവകാശ സംരക്ഷണവും പാര്‍ട്ടി ലക്ഷ്യമിടുന്നു. 

hh
 
1927 നവംബര്‍ 12 ന് ഹൈദരാബാദില്‍ വെച്ച് നവാബ് മഹ്മൂദ് നവാസ് ഖാന്‍ ഖിലോദാറിന്റെ 'ഉലമായെ മഷായിഖീന്‍' ഉള്‍പ്പടെയുള്ള പ്രമുഖരായ മുസ്‌ലിംകള്‍ ഒത്തുചേര്‍ന്ന യോഗത്തിലാണ് എ.ഐ.എം.ഐ.എം സ്ഥാപിതമായത്. 'ഇത്തിഹാദു ബൈനല്‍ മുസ്‌ലിമീന്‍' എന്നാണ് സംഘടനയുടെ ആദ്യത്തെ പേരുണ്ടായിരുന്നത്. 

1938 ല്‍ നവാബ് ബഹാദൂര്‍ യാര്‍ ജെംഗ് സംഘടനയുടെ പ്രസിഡണ്ടായി. അദ്ദേഹത്തിന്റെ അര്‍പ്പണ ബോധവും ആത്മാര്‍ഥതയും വാഗ്ചാതുരിയും നേതൃപാടവവും സംഘടനയെ ഉയരങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. 1948 സപ്തംബര്‍ 17 ന് പഴയ ഹൈദരാബാദ് സ്‌റ്റേറ്റിന്റെ (നിസാം ഭരണപ്രദേശം) ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനുശേഷം 1960 ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പഷനിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുകയും 24 ഡിവിഷനുകളില്‍ വിജയിക്കുകയും ചെയ്തു കൊണ്ട് പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നു. സലാര്‍ ഇ മില്ലത്ത് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ ഉവൈസി സിറ്റിയിലെ മല്ലേപ്പള്ളി ഡിവിഷനില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

1962ല്‍ പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്‌സരിച്ചു. ഹൈദരാബാദിലെ പഥേര്‍ഗാട്ടി മണ്ഡലത്തില്‍ നിന്നും സ്വലാഹുദ്ദീന്‍ ഒവൈസി തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്ന ശ്രീമതി മസൂമ ബെഗനെ തോല്പിച്ചാണ് ഒവൈസി കന്നിവിജയം നേടിയത്. 1967ല്‍ AIMIM മൂന്നു സീറ്റുകള്‍ നേടി. ചാര്‍മിനാര്‍ മണ്ഡലത്തില്‍ നിന്നും മത്‌സരിച്ച സലാഹുദ്ദീന്‍ ഉവൈസി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിര്‍ അഹ്മദ് അലിഖാനെ പരാജയപ്പെടുത്തി. 

2008 സപ്തംബറില്‍ സ്വലാഹുദ്ദീന്‍ ഒവൈസി AIMIM യുടെ പ്രസിഡണ്ടായി ചുമതലയേറ്റു. 1984ല്‍ ഹൈദരാബാദ് മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് AIMIM പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ഹൈദരാബാദ് നിലനിര്‍ത്തിയത്. 1986 ല്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ ആദ്യമായി AIMIM ബാനറില്‍ മതസരിക്കുകയും വിജയിക്കുകയും ചെയ്തു. 

1992  മെയ് ഒന്നു മുതല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ വകുപ്പ് പ്രകാരം AIMIM ഒരു സജീവ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തു. 2002 ലെ 100 കോര്‍പ്പറേറ്റര്‍ ഡിവിഷനുകളില്‍ 36 ഡിവിഷനുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു. 2007 ലെ അസംബ്ലിയില്‍ എ.ഐ.എം.ഐ.എം സംസ്ഥാന ലജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 

അസദുദ്ദീന്‍ ഉവൈസിയാണ് നിലവില്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍. ലോകസഭയില്‍ പന്ത്രണ്ട് അംഗങ്ങളും സംസ്ഥാന നിയമസഭയില്‍ 12 അംഗങ്ങളും നിലവില്‍ (2022) പാര്‍ട്ടിക്കുണ്ട്.

സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: https://www.aimim.org/

Feedback
  • Wednesday Oct 16, 2024
  • Rabia ath-Thani 12 1446