Skip to main content

വിരമിക്കല്‍

പ്രാര്‍ഥനകള്‍ കഴിഞ്ഞാല്‍ നമസ്‌കാരത്തില്‍നിന്ന് വിരമിക്കണം. 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്' (അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും താങ്കളുടെ മേല്‍ വര്‍ഷിക്കട്ടെ) എന്നു പറഞ്ഞ് വലതുഭാഗത്തേക്ക് മുഖം തിരിക്കണം. വീണ്ടും 'അസ്സലാമു അലൈകും വ റഹ്മത്തുല്ലാഹ്' എന്നു പറഞ്ഞ് ഇടതു ഭാഗത്തേക്കും മുഖം തിരിക്കണം. ഇങ്ങനെ ചെയ്യുന്നതായിരുന്നു പ്രവാചകന്റെ രീതി.

നബി(സ്വ) എപ്രകാരമാണ് സലാം വീട്ടിയിരുന്നതെന്ന് അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാകും. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ''നബി(സ്വ) വലതു വശത്തേക്കും ഇടതുവശത്തേക്കും 'അസ്സലാമു അലൈകും വ റഹ്മതുല്ലാ' എന്നു പറഞ്ഞു കൊണ്ടാണ് സലാം വീട്ടിയിരുന്നത്. 

രണ്ടു സലാം വീട്ടുന്നതോടെ നമസ്‌കാരം പൂര്‍ത്തിയായി.

Feedback