Skip to main content

തഹിയ്യത്തുല്‍ മസ്ജിദ്

പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ടു റക്അത്ത് നമസ്‌കരിച്ചുകൊണ്ട് പള്ളിക്ക് അഭിവാദ്യമര്‍പ്പിക്കണം. 

''നബി(സ്വ) പറഞ്ഞു: നിങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ രണ്ടു റക്അത്ത് നമസ്‌കരിക്കാതെ ഇരിക്കരുത്'' (ബുഖാരി, മുസ്‌ലിം). 

ആദ്യമായി കഅ്ബയില്‍ പ്രവേശിച്ചാല്‍ തഹിയ്യത്തായി കഅ്ബയെ ത്വവാഫ് ചെയ്യുകയാണ് വേണ്ടത്. 

പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ വലതുകാല്‍ വെച്ച് കയറണം. ആ സമയത്ത് ബിസ്മില്ലാഹി അല്ലാഹുമ്മ ഫ്തഹ്‌ലീ അബ്‌വാബ റഹ്മതിക(88) (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ നിന്റെ കരുണയുടെ കവാടം എനിക്ക് നീ തുറന്നുതരേണമേ) എന്നു പറയണം.

പളളിയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍ അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക(89) (അല്ലാഹുവേ, നിന്റെ ഔദാര്യത്തില്‍നിന്ന് ഞാന്‍ നിന്നോട് തേടുന്നു) എന്നും ചൊല്ലണം.
 

Feedback