Skip to main content

യാത്രക്കു ശേഷമുള്ള നമസ്‌കാരം

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പള്ളിയില്‍വെച്ച് രണ്ട് റക്അത്ത് നമസ്‌കരിക്കല്‍ പ്രവാചകന്റെ പതിവായിരുന്നു. നാടിന്റെ അതിര്‍ത്തിയിലെത്തി നാട് കണ്ടാല്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ആയിബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍  (ഞങ്ങളുടെ നാഥനെ സ്തുതിച്ചും പശ്ചാത്തപിച്ചും ഖേദിച്ചു മടങ്ങിയും അവന് ആരാധനയര്‍പ്പിച്ചും ഞങ്ങള്‍(ഇതാ വരുന്നു)) 

''നബിയോടൊപ്പം യാത്ര കഴിഞ്ഞു മടങ്ങി ഞങ്ങള്‍ മദീനയുടെ പ്രാന്തത്തില്‍ എത്തിയപ്പോള്‍ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞു: 'ഞങ്ങളുടെ നാഥനെ സ്തുതിച്ചും പശ്ചാത്തപിച്ചും ഖേദിച്ചു മടങ്ങിയും അവന് ആരാധന യര്‍പ്പിച്ചും ഞങ്ങള്‍(ഇതാ വരുന്നു)'. നബി(സ്വ) അത് ചൊല്ലിക്കൊണ്ടേയിരുന്നു. അങ്ങനെ ഞങ്ങള്‍ മദീനയിലെത്തി'' (മുസ്‌ലിം).

''യാത്ര ചെയ്ത് എത്തിയാല്‍ നബി(സ്വ) പള്ളിയില്‍ കയറി രണ്ടു റക്അത്ത് നമസ്‌കരിക്കുമായിരുന്നു.''

Feedback