Skip to main content

മുദ്ഗ്വഃ

ചര്‍വ്വിത സമാന മാംസപിണ്ഡം എന്ന് ശരിയായ വിവര്‍ത്തനം. “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തില്‍ നിന്ന് സൃഷ്ടിച്ചു; പിന്നെയൊരു ബീജമായി ഭദ്രമായ സ്ഥലത്ത് നിക്ഷേപിച്ചു; പിന്നെയാ ബീജത്തെ പറ്റിപ്പിടിക്കുന്ന ഒന്നാക്കി; പിന്നീടതിനെ ചര്‍വ്വിത പിണ്ഡമാക്കി മാറ്റി; ആ പിണ്ഡത്തെ  പിന്നീട് എല്ലുകളാക്കി രൂപാന്തരപ്പെടുത്തി;  എന്നിട്ട് ആ എല്ലുകളെ നാം മാംസപേശികള്‍ കൊണ്ട് പൊതിഞ്ഞു. അനനന്തരം മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിക്കൊണ്ടുവന്നു. ഏറ്റവും ഉത്തമ സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂര്‍ണനത്രെ''(സൂറ.23:12-14). അധ്യായം ഹജ്ജില്‍ അഞ്ചാം വചനത്തിലും സമാനമായ ആശയം കാണാം.

നിങ്ങളെ കളിമണ്ണില്‍ നിന്നും പിന്നെ നുത്വ്ഫഃയില്‍ നിന്നും പിന്നെ അലഖഃയില്‍ നിന്നും പിന്നെ മുഖല്ലഖഃ(ഡിഫറന്‍ഷിയേറ്റഡ്)യും ഗൈറു മുഖല്ലഖഃ (അണ്‍ ഡിഫറന്‍ഷിയേറ്റഡ്) യുമായ മുദ്ഗ്വഃയില്‍ നിന്നും നാം സൃഷ്ടിച്ചു. നാം ഇച്ഛിക്കുന്നതിനെ ഒരവധി വരെ നാം ഗര്‍ഭാശയങ്ങളില്‍ സൂക്ഷിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടു വരികയും ചെയ്യുന്നു.

സങ്കലിതാണ്ഡം (ഫെര്‍ട്ടിലൈസ്ഡ് ഓവം) പല കോശങ്ങളായി വിഭജിക്കുകയും ഗോളാകൃതിയുള്ള ബീജപുടി (ബ്ലാസ്റ്റോസിസ്റ്റ്) ആയിത്തീരുകയും ചെയ്യുന്നു. ഇതിന്റെ ഉള്‍ഭാഗം ഒരു ദ്രാവകം കൊണ്ടു നിറയും. ബിജം ഗര്‍ഭാശയത്തിലെത്തി 42 ദിവസം കഴിഞ്ഞാല്‍ ഭ്രൂണത്തെ രൂപപ്പെടുത്താനും അതിന് ശ്രവണ, ദര്‍ശന, സ്പര്‍ശനേന്ദ്രിയങ്ങളും അസ്ഥിയും മാംസവുമെല്ലാം സൃഷ്ടിക്കാനായി അല്ലാഹു ഒരു മലക്കിനെ നിയോഗിക്കുമെന്നും ആ സൃഷ്ടികര്‍മ്മം കഴിഞ്ഞാല്‍ അതിന്റെ ലിംഗഭേദത്തെക്കുറിച്ച് അല്ലാഹുവിനോട് അന്വേഷിച്ചറിയുമെന്നും പ്രവാചകന്‍ വിശദീകരിച്ചതായി മുസ്‌ലിം ഉദ്ധരിക്കുന്നു. ഏഴാമത്തെയോ എട്ടാമത്തെയോ ആഴ്ചയിലാണ് ലൈംഗിക ഗ്രന്ഥികള്‍ (ഗൊണാഡ്‌സ്) രൂപം കൊള്ളുന്നത്.

Feedback