Skip to main content

രാഷ്ട്ര തന്ത്രജ്ഞര്‍ (9)

മുഹമ്മദ് നബി(സ്വ) അന്തിമ പ്രവാചകനാണ്. അദ്ദേഹത്തിന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ ആരംഭദശ വളരെ വിപ്ലവകരമായിരുന്നു. ഒറ്റപ്പെടലിന്റെ വ്യഥ അനുഭവിച്ചിരുന്നു. എന്നാല്‍ അന്തിമഘട്ടം സന്തോഷകരമായിരുന്നു. വിജയത്തിന്റെ ഔന്നത്യം അനുഭവിച്ചിരുന്നു. ഇസ്‌ലാമിക സമൂഹത്തിന്റെ നേതാവും ഭരണാധികാരിയുമായിത്തീര്‍ന്നു മുഹമ്മദ് നബി. അധികാരം എങ്ങനെ കൈയാളാം എന്ന് അദ്ദേഹം ലോകത്തിന് കാണിച്ചു കൊടുത്തു. പിന്‍ഗാമികളായ ഖുലഫാഉര്‍റാശിദുകള്‍ ആ പാത കൃത്യമായി പിന്തുടര്‍ന്നു.

പ്രജാക്ഷേമതല്പരതയും ആഭ്യന്തര രീതിയുമാണ് ഭരണാധികാരിയുടെ പ്രഥമ കര്‍ത്തവ്യം. ഇതര രാഷ്ട്രങ്ങളുമായുള്ള നല്ല ബന്ധങ്ങളാണ് രാഷ്ട്രീയാന്തരീയമായ നയതന്ത്രം. തന്റെ രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും അഭിവൃദ്ധിയിലും നിതാന്ത ജാഗ്രത പാലിക്കുക, സ്വാര്‍ഥത തീണ്ടാതിരിക്കുക തുടങ്ങിയ മഹദ്ഗുണങ്ങള്‍ ഭരണാധികാരിയെ ജനപ്രിയനും മറ്റുള്ളവര്‍ക്കിടയില്‍ സ്വീകാര്യനു മാക്കുന്നു.

മഹദ്ഗുണങ്ങളാല്‍ ലോകപ്രശസ്തി നേടിയ നിരവധി മുസ്‌ലിം ഭരണാധികാരികള്‍ പല കാലങ്ങളിലായി കഴിഞ്ഞുപോയിട്ടുണ്ട്. അവരില്‍ ചിലരെ പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്.


 

Feedback